മലയാളികൾ ആദ്യം എനിക്ക് തന്ന ഹൈപ് എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല.. പിന്നീട് ട്രോളിയതിൽ വിഷമം ഉണ്ടായിരുന്നു…

in Entertainments

അറിയപ്പെടുന്ന ഒരു മലയാള നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. കൂടുതലായും മലയാളം, തെലുങ്ക് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്.  ഒരു അഡാർ ലവ് എന്ന സിനിമയിലെ താരത്തിന്റെ കണ്ണിറുക്കൽ  വൈറലായിരുന്നു. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ആണ് താരം സെലിബ്രേറ്റി പദവി നേടിയത്.

അതുകൊണ്ടു തന്നെ 2018 ൽ ഇന്ത്യയിൽ Google ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയായി താരം മാറുകയും ചെയ്തു.  നടി, മോഡൽ, പ്ലേബാക്ക് സിംഗർ എന്നിങ്ങനെ ഒന്നിലധികം മേഖലയിൽ താരത്തിന് കഴിവ് തെളിയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതീക്ഷക്കപ്പുറം വലിയ ആരാധക വൃന്ദത്തെ ചെറിയ സമയത്തിനുള്ളിൽ താരത്തിന് നേടാനും കഴിഞ്ഞു.

2019 മുതലാണ് താരം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്. പഠനത്തിലും താരം മിടുക്കി തന്നെ.  തൃശൂർ വിമല കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് കൊമേഴ്സിൽ ആണ് താരം ബിരുദ പഠനം പൂർത്തിയാക്കിയത്. 2019 ൽ വിജയമായി പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന കോളേജ്  റൊമാന്റിക് സിനിമയിലെ താരത്തിന്റെ  വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിനായി നരേഷ് അയ്യർക്കൊപ്പം താരം  “നീ മഴവില്ലു പോലെൻ” എന്ന ഗാനം പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.  ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിലും പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രം താരം അവതരിപ്പിച്ചു. 2021 ൽ ചെക്കിലെ കഥാപാത്രവും ശ്രദ്ധേയമായി.

സിനിമകൾക്ക് പുറമെ പരസ്യങ്ങളിലെ അഭിനയവും ഏറെ പ്രശംസ നേടികൊടുത്തിരുന്നു. 2018 ൽ അവർ ഹിന്ദിയിൽ ഒരു നെസ്‌ലേ മഞ്ച്ന്റെ പരസ്യം കൂട്ടത്തിൽ മികച്ചതാണ്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് വൈറലാകുന്നത്. താരത്തിന് സോഷ്യൽ മീഡിയ അകൗണ്ടുകളിലെല്ലാം ഒരുപാട് ഫോള്ളോവേഴ്സ് ഉള്ളത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തരംഗമായി.

മലയാളികൾ ആദ്യം ഒരുപാട് പുകഴ്ത്തി പിന്നീട് അവർ തന്നെ ട്രോളിയും മറ്റും പണി തന്നു. ഈ മനോഭാവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടിയാണ് പ്രിയ നൽകിയത്. മലയാളികൾ ആദ്യം എനിക്ക് തന്ന ഹൈപ് എന്തിനായിരുന്നു എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നും പിന്നീട് ട്രോളിയതിൽ വിഷമം ഉണ്ടായിരുന്നു എന്നും പിന്നീട് അത് ഈ ഒരു മേഖലയിൽ പതിവുള്ളതാണ് എന്ന് മനസ്സിലാക്കുകയാണ് ചെയ്തത് എന്നും ആണ് താരം പറഞ്ഞത്.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*