പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയ താരം അമേയ മാത്യു.
മോഡൽ രംഗത്ത് തിളങ്ങിനിന്ന്കൊണ്ടും , വെബ് സീരീസ്കളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ടും പിന്നീട് സിനിമയിൽ കയറിപ്പറ്റിയ ഒരുപാട് നടീനടന്മാർ നമ്മുടെ മലയാള സിനിമയിൽ വരെയുണ്ട്. ഇത്തരത്തിൽ ഒരുപാട് കലാകാരന്മാരെ മലയാളസിനിമയ്ക്ക് സംഭാവന ചെയ്ത വെബ് സീരിസ് ആണ് കരിക്ക്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വെബ് സീറീസ് കരിക്ക് തന്നെയായിരിക്കും.
കരിക്ക് എന്ന വെബ് സീരിസിലൂടെ കടന്നുവന്ന് പിന്നീട് മലയാള സിനിമയിൽ തരക്കേടില്ലാത്ത കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിച്ച താരമാണ് അമേയ മാത്യു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്. വളർന്നു വരുന്ന മലയാള സിനിമയിലെ നായിക എന്ന് വേണം പറയാൻ.
സോഷ്യൽ മീഡിയയിൽ താരം സജീവസാന്നിധ്യമാണ്. എല്ലാ കാര്യങ്ങളും ട്രോൾ സെൻസിലൂടെ എടുക്കുന്ന അപൂർവം ചില കലാകാരന്മാരിൽ ഒരാളാണ് താരം. ട്രോള് ആസ്വദിക്കുന്ന നായിക എന്ന് വേണം പറയാൻ. താരത്തിന്റെ ഫോട്ടോകളുടെ ക്യാപ്ഷൻ കണ്ടാൽ ഇത് കൃത്യമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മലയാളത്തിൽ ആണ് താരം കൂടുതലും ക്യാപ്ഷൻ നൽകാറുള്ളത്.
ഒരുപാട് മികച്ച ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അതൊക്കെ കിടിലൻ ക്യാപ്ഷനുകൾ നൽകി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഇപ്പോൾ വെറൈറ്റി കോസ്റ്റ്യൂം ധരിച്ചുള്ള പുത്തൻ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. അതിന്റെ ക്യാപ്ഷൻ ആണ് കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത്.
ക്യാപ്ഷൻ ഇങ്ങനെയാണ്.. “e-കാലത്ത് some online media be like, ‘പുള്ളിപ്പുലി വേഷത്തിൽ നാട്ടിലിറങ്ങിയ അമേയ മാത്യു സുഹൃത്തും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..! Dating with food. ആണ്.. അയിനാണ്. എന്ന് ക്യാപ്ഷൻ നൽകിയിരിക്കുകയാണ് അമേയ. ഓൺലൈൻ മാധ്യമങ്ങളെ ട്രോളി ആണ് താരം ക്യാപ്ഷൻ നൽകിയത്.
ചിഞ്ചു മാത്യു എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. നടി മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം ജയസൂര്യ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ ആട് 2 ലൂടെയാണ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കരിക്ക് വെബ് സീരീസ് ലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്. മമ്മൂട്ടി നായകനായി ഈയടുത്ത പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ അമേയ മാത്യു വിന്ന് സാധിച്ചിട്ടുണ്ട്.