പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയതാരം
നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് ലാവണ്യ തൃപതി. തെലുങ്ക് ഇൻഡസ്ട്രിയിൽ സജീവമായി നിലകൊള്ളുന്ന താരം മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 2006-ലെ മിസ്സ് ഉത്തരഖണ്ഡ് വിജയ് ആയിട്ടുണ്ട്. പിന്നീട് മോഡൽ രംഗത്ത് സജീവമായി നിലകൊണ്ട താരം 2012 ലാണ് വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നത്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്ലാസിക്കൽ ഡാൻസറും കൂടിയായ താരത്തിന്റെ ഭരതനാട്യത്തിലെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെ താരം പെട്ടെന്നുതന്നെ സിനിമയിൽ പച്ച പിടിക്കുകയായിരുന്നു.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും ഫോട്ടോഷൂട്ട് കളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. കിടിലൻ ലുക്കിൽ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടവൽ ചുറ്റിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുകയാണ്.
2012 ൽ പുറത്തിറങ്ങിയ അണ്ഡല രാക്ഷസി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. 2014 ൽ പുറത്തിറങ്ങിയ ബ്രാഹ്മണനാണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. സൊഗടെ ചിന്നി നയന എന്ന സിനിമയിലെ അഭിനയതിന് ഫിലിം ഫയർ അവടിന്ന് താരത്തെ നോമിനേറ്റ് ചെയ്തിരുന്നു.
ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു പ്രതിഫലവും കൈപ്പറ്റാതെ തെലുങ്കാന ട്രാഫിക് പോലീസിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായ താരത്തിന്റെ മനസിനെ എല്ലാവരും പാടിപ്പുകഴ്ത്തിയിരുന്നു. കൂടാതെ ഫെയർ & ലൗലി ഉൾപ്പെടെയുള്ള ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.