ഭ്രാന്തമാരുടെ സമൂഹത്തിൽ ഭ്രാന്തായിരിക്കുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം. കുതിര പുറത്തുള്ള ഫോട്ടോകൾ പങ്ക് വെച്ച് ലക്ഷ്മി റായി….

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യാൻ താരം മിടുക്കിയാണ്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അഭിനയപ്രാധാന്യമുള്ള നായകവേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടും, ഐറ്റം സോങ്ങുകൾ പ്രത്യക്ഷപ്പെട്ട് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ പുത്തൻ ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. ബീച്ച് അരികിൽ കുതിരപ്പുറത്തു സുന്ദരിയായി ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
‘In a total sane society Madness is the only freedom’ ഭ്രാന്തമാർക്കിടയിൽ ഭ്രാന്തായിരിക്കുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം” എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ ‘കർക കസാധാര’ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. പിന്നീട് താരം എല്ലാ ഭാഷകളിലും അഭിനയിച്ചു ഫലിപ്പിച്ചു.

താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്. പിന്നീട് അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi
Laxmi

Leave a Reply

Your email address will not be published.

*