
അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായാണ് താരം ചലച്ചിത്ര അഭിനയ മേഖലയിൽ അരങ്ങേറിയത്.

2013 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും താരം വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നു തന്നെയാണ് താരം മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതും.

കോളേജ് പഠനകാലത്ത് പൂവാല ശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. വലിയ കോളിളക്കം സൃഷ്ട്ടിക്കാൻ ഈ കമ്പയിന് സാധിച്ചിരുന്നു. 2013 ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടാണ് താരം തുടക്കം കുറിച്ചത്.

തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചിരുന്നു. സിനിമകൾക്ക് അപ്പുറം പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യങ്ങൾ പ്രശസ്തമാണ്.

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി താരത്തെയാണ് തിരഞ്ഞെടുത്തത്. ഇത് എടുത്തു പറയത്തക്ക വലിയ നേട്ടം തന്നെയാണ്. അത് 2017ലായിരുന്നു. 2013 ലാണ് ആദ്യമായി അഭിനയിക്കുന്നത്.

ദുൽകർ സൽമാന്റെ നായികയായി പട്ടം പോലെ എന്നു സിനിമയിലെ റിയ എന്നു കഥാപാത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്
2015 ൽ നിർണ്ണായകം എന്നു സിനിമയിലും കികച്ച വേഷം അവതരിപ്പിക്കുകയും ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സിലെ സ്ഥിര സാന്നിദ്യം ആവുകയും ചെയ്തു.

2016 ലാണ് കന്നഡയിൽ ആദ്യം സിനിമ ചെയ്യുന്നത്. നാനു മട്ടു വരലക്ഷ്മി എന്നു സിനിമയിൽ പ്രധാനപ്പെട്ട വരലക്ഷ്മി എന്ന കഥാപാത്രത്തെ യാണ് താരം അവതരിപ്പിച്ചത്.
പിന്നെ ചെയ്തത് മലയാളത്തിൽ ദി ഗ്രേറ്റ് ഫാദർ എന്നു സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ആയിരുന്നു താരം ചെയ്തത്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ആരാധകരും ഫോള്ളോവേഴ്സും താരത്തിന് ഒരുപാട് ഉണ്ടായത് കൊണ്ട് തന്നെ പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളുമെല്ലാം വൈറലാണ്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരം നേടുന്നത്.









