രാത്രി ഹോട്ടൽമുറിയിലോ ഓഫീസ് റൂമിലോ പോയി ഞാനൊരു നിർമാതാവിനെയും സംവിധായകനെയും കാണാറില്ല… അങ്ങനെ ലഭിക്കുന്ന പ്രോജക്ടുകളിൽ എനിക്ക് താല്പര്യമില്ല…

in Entertainments

സ്ത്രീകൾ എന്നെ വെറുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു… മോശം സ്ത്രീയെന്ന് മാധ്യമങ്ങൾ എന്നെ മുദ്രകുത്തി… അതിനുള്ള കാരണം ഇതാണ്… ദുരനുഭവങ്ങൾ വെളിപ്പെടുത്തി മല്ലികാ ഷെരാവത്ത്

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മല്ലികാ ഷെരാവത്ത്. അതുകൊണ്ട് ഒരുപാട് വലിയ ആരാധകരെ പെട്ടെന്ന് നേടിയെടുത്ത താരമായിരുന്നു മല്ലിക. മർഡർ എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ ആണ് താരം സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനയ മികവിന് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനു സ്വന്തമായുണ്ട്.

43 വയസ്സാണ് താരത്തിന് പ്രായം എന്ന് ഒരിക്കലും കണ്ടാൽ പറയില്ല അത്രത്തോളം സുന്ദരിയാണ് താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം സജീവമാണ്. സജീവമായ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തിനെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞത്. ആരും ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങളും ഐറ്റം ഡാൻസും താൻ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോളിവുഡിലെ പല പുരുഷന്മാരും തന്നോട് ലൈംഗിക ചുവയോടെ ആയിരുന്നു പെരുമാറിയത് എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ തൻ്റെ ബോൾഡ്നെസ്സും സ്വഭാവരീതികളും ആയിരുന്നു ഇത്തരക്കാരെ മാറ്റി നിർത്തുവാൻ സഹായിച്ചത് എന്നും താരം പറയുന്നുണ്ട്. മോശം ചിന്താഗതിയുള്ള ആളുകളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട് എന്നും താരം പറഞ്ഞു. ബോളിവുഡ് പാർട്ടികൾ ഞാനങ്ങനെ പങ്കെടുക്കാറില്ല എന്നും രാത്രി ഏതെങ്കിലും ഹോട്ടൽമുറിയിലോ ഓഫീസ് റൂമിലോ പോയി ഞാനൊരു നിർമാതാവിനെയും സംവിധായകനെയും കാണാറില്ല എന്നും താരം വെളിപ്പെടുത്തി.

അങ്ങനെ ചെയ്തു എന്നിലേക്ക് വരുന്ന പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തത് എന്നും താരം പറയുകയുണ്ടായി. ഐറ്റം ഡാൻസും മോഡലിംഗും മാത്രം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു താരത്തിന്. അന്ന് താരത്തെ ആളുകൾ വിടാതെ വേട്ടയാടിയിരുന്നു. ആ കാലത്തെക്കുറിച്ചാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്.

മാധ്യമങ്ങളടക്കം വേട്ടയാടിയപ്പോൾ ആണ് വിദേശത്തുപോയി സ്വകാര്യ ജീവിതം നയിക്കുവാൻ താരം തീരുമാനിച്ചത്. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് താരം സിനിമാ മേഖലയിലേക്ക് തിരിച്ചെത്തിയത്. സ്ത്രീകൾ തന്നെ വളരെയധികം വെറുത്തിരുന്നു എന്നാണ് ആ കാലഘട്ടത്തെക്കുറിച്ച് താരം പറയുന്നത്. അതിനുള്ള കാരണമായി താരം പറയുന്നത് സിനിമയിൽ ബിക്കിനി വേഷം ധരിച്ചതും ചുംബന രംഗങ്ങളിൽ അഭിനയിച്ചതും ആണ്.

Mallika
Mallika
Mallika
Mallika
Mallika
Mallika
Mallika
Mallika

Leave a Reply

Your email address will not be published.

*