
സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട പ്രമുഖ നടിമാരിലൊരാളാണ് പ്രിയ ആനന്ദ്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളം തമിഴ് കന്നട ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവിനൊപ്പം നിൽക്കുന്ന കിടയറ്റ സൗന്ദര്യവും താരത്തിനുണ്ട്.

നടിയായും മോഡലായും തിളങ്ങിയ താരം 2009 മുതൽ സിനിമാലോകത്ത് സജീവമാണ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. താരം ആദ്യമായി അഭിനയിച്ചത് പുഗൈപടം എന്ന തമിഴ് സിനിമയിൽ ആണ്. താരത്തിന്റെ ആദ്യമായി റിലീസ് ചെയ്ത സിനിമ വാമനം ആയിരുന്നു എന്ന് മാത്രം.

2010 ൽ ബാഹുബലി ഫെയിം രാണ ദഗുപത്തി നായകനായെത്തിയ ലീഡർ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് വിന്ഗ്ലീഷ് ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. ശ്രദ്ധേയമായ വേഷം അതിലും അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

2017 ൽ പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ സിനിമ എസ്രയിലൂടെയാണ് താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടു. പിന്നീട് മലയാളത്തിൽ കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമയിലും കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും താരം അഭിനയിച്ചു. മലയാളികൾക്കിടയിൽ വലിയ പ്രീതി ഉണ്ടാക്കാൻ ഈ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമക്ക് പുറമെ വെബ് സീറീസ് മേഖലയിലും താരം സജീവമാണ്. എ സിമ്പിൾ മർഡർ എന്ന വെബ്സീറീസിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയ്ക്ക് പുറമേ ചാരിറ്റി പ്രവർത്തനത്തിലും താരം സജീവമാണ്. തമിഴ്നാട് ആന്ധ്രപ്രദേശ് സേവ് ദ ചിൽഡ്രൻ ക്യാംപെയിൻ ബ്രാൻഡ് അംബാസഡർ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ഏകദേശം പത്ത് ലക്ഷത്തോളം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്.










