സ്റ്റൈലിഷ് & മാസ്സ് ലുക്കിൽ ഗായത്രി സുരേഷ്..🔥😍 വർക്കല ബീച്ചിൽ നിന്നുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറൽ….

in Entertainments

വർക്കല ബീച്ചിൽ നിന്നും ഫോട്ടോകൾ പകർത്തി താരം…

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. മോഡൽ രംഗത്ത് തിളങ്ങി നിന്ന താരം 2014 ലെ മിസ് കേരള ഫെമിന അവാർഡ് ജേതാവ് കൂടിയാണ്. പിന്നീടാണ് താരം സിനിമാ ലോകത്തെ സജീവമായത്. തുടക്കം മുതൽ ഇന്നോളം മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം ഓരോ പ്രേക്ഷകനെയും അത്ഭുതപ്പെടുത്തുന്നത്.

2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിച്ചത്.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് . വരാൻ പോകുന്ന 4G എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറാൻ പോകുന്നത്. അടുത്ത മൂന്ന് തെലുങ്ക് സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ് എന്ന വാർത്തയും ആരാധക ലോകത്തിന് വലിയ സന്തോഷവും ആരവവും ആണ് നൽകുന്നത്.

ഒരേ മുഖം, ഒരു മെക്സിക്കൻ അപാരത, സഖാവ്, കലാ വിപ്ലവം പ്രണയം, നാം, ചിൽഡ്രൻസ് പാർക്ക് തുടങ്ങിയ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. വേഷം ഏതാണെങ്കിലും നിഷ്പ്രയാസം തരത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് താരത്തെ കുറിച്ച് സിനിമാ മേഖലയിൽ പറയപ്പെടുന്നത് തന്നെ. താര ത്തിന്റെ പക്കൽ ഏൽപ്പിക്കപ്പെട്ട ഓരോ കഥാപാത്രങ്ങളും മികവിൽ താരം അവതരിപ്പിച്ച് തെളിയിക്കുകയും ചെയ്തു.

താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം ആരാധകർക്ക് വേണ്ടി നിരന്തരമായി തന്റെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും താരം സുന്ദരിയായാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോവ വർക്കല ബീച്ചിൽ നിന്നുള്ള ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri
Gayathri

Leave a Reply

Your email address will not be published.

*