പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
ചുരുങ്ങിയ കാലം കൊണ്ടു ബോളിവുഡ് സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ജാൻവി കപൂർ. അഭിനയമികവിനോടൊപ്പം ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൂടിയായപ്പോൾ താരം പെട്ടെന്നുതന്നെ ഹിന്ദി സിനിമയിൽ ക്ലച്ച് പിടിക്കുകയായിരുന്നു. നിലവിൽ ബോളിവുഡിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ജാൻവി.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു സമയത്ത് ബോളിവുഡ് സിനിമയിലെ നിത്യവസന്തം ആയിരുന്ന പ്രശസ്ത നടി ശ്രീദേവിയുടെയും സിനിമ നിർമ്മാതാവ് ബോണി കപൂറിന്റെയും മകളാണ് താരം. പക്ഷേ തന്റെ അഭിനയ മികവ് കൊണ്ട് തന്നെ ബോളിവുഡിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നു.
താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ബോഡി ഫിറ്റ്നസിനോട് കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്ന താരത്തിന്റെ കിടിലൻ വർക്കൗട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. താരത്തിന്റെ ഫോട്ടോ കണ്ട് ആരാധകർ എജ്ജാതി ഫിറ്റ്നസ് എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പാർത്ഥവി സിങ്ക് റാത്തോർ എന്ന കഥാപാത്രത്തിലൂടെ ദഡക്ക് എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു.
നെറ്റ്ഫ്ലിക്സ് ൽ റിലീസായ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സൂപ്പർഹിറ്റ് സിനിമയിലെ അഭിനയത്തിലൂടെ ആണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. തന്റെ അഭിനയ മികവ് പൂർണ്ണമായും പുറത്തുകൊണ്ടുവരാൻ ഈ സിനിമയിലൂടെ താരത്തിന് സാധിച്ചു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.