കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് സാമന്ത.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സിനിമാലോക വിശേഷമാണ് സൗത്ത് ഇന്ത്യൻ സൂപ്പർ താരജോഡികളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന വാർത്തകൾ എന്നുള്ളത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ഓൺലൈൻ മാധ്യമങ്ങൾ റൂമർ എന്ന നിലയിൽ വലിയ വാർത്തയാക്കിയിരുന്നു.
വിവാഹമോചനത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ ഈ രണ്ടു പേരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അവർ അവരുടെ ലോകത്ത് മുഴുകിയിരിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ചും സൗത്ത് ഇന്ത്യൻ താരസുന്ദരി സാമന്തയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഇത് കൃത്യമായി വിളിച്ചുപറയുന്നു.
സോഷ്യൽ മീഡിയയിൽ ഇവരുടെ വാർത്തകൾ ചൂടുള്ള ചർച്ചയായി മാറുമ്പോൾ സമന്ത ഇപ്പോഴും ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈ അടുത്ത് പങ്കെടുത്തു. അതൊക്കെ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി താരം പങ്കുവെച്ച ബനാറസ് സാരിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയത്.
സോഷ്യൽ മീഡിയ നാഗചൈതന്യ യുടെയും സമന്തയുടെയും വിവാഹമോചന എന്ന വാർത്തയുടെ പിന്നാലെ പോകുമ്പോൾ ഇതിന് പൂർണമായും പിടികൊടുക്കാതെയാണ് ഈ രണ്ടു പേരും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളത്. ഏതായാലും സമന്തയുടെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് ഉത്സവം ആക്കിയിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് സാമന്ത. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകനും നിലവിൽ തെലുങ്ക് സിനിമയിലെ യുവനടനും കൂടിയായ നാഗ ചൈതന്യയാണ് സാമന്തയുടെ ഭർത്താവ്. 2017 ലാണ് ഇവര് ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചത്. കല്യാണത്തിനു ശേഷവും സമന്ത സിനിമയിൽ സജീവമായി നിലകൊണ്ടു.
തമിഴിലും തെലുങ്കിലുമായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് സമന്ത. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഫിലിംഫെയർ അവാർഡ്, നന്തി അവാർഡ് ഉൾപ്പെടെ ഒറ്റനവധി അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തി. കേരളക്കരയിൽ തരംഗമായ പ്രേമമെന്ന നിവിൻ പോളി സിനിമയുടെ തെലുങ്ക് പതിപ്പിൽ അഭിനയിച്ചത് നാഗചൈതന്യ ആയിരുന്നു.