ശരീരം ഫിറ്റാക്കാൻ ഒരുങ്ങി പ്രിയ താരം…😍🥰 ഒരു മാസത്തെ പ്ലാനിങ് വ്യക്തമാക്കി വർക്ഔട്ട് ചെയ്യുന്ന ഫോട്ടോസ് പങ്കുവെച്ച് ഷംന കാസിം…

നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൂർണ്ണ എന്ന സ്റ്റേജ് പേരിലൂടെയും താരം അറിയപ്പെടുന്നു. ക്ലാസിക്കൽ ഡാൻസറായാണ് താരം തന്റെ കരിയർ ആരംഭിച്ചത്.

പിന്നീട് അമൃത ടിവിയിലെ റിയാലിറ്റി ഡാൻസ് ഷോ ആയ സൂപ്പർ ഡാൻസ്ലൂടെയാണ് ടെലിവിഷൻ ലോകത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി നാലിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം  ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. 2009 ൽ പുറത്തിറങ്ങിയ ജോഷ് ആണ് താരത്തിന്റെ ആദ്യ കന്നട സിനിമ.

സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണാ മൂച്ചി നവരസ എന്നിവയാണ് താരം അഭിനയിച്ച വെബ്സീരീസ്കൾ. ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷംന കാസിം സോഷ്യൽ മീഡിയയിൽ സജീവമാണ്.

പത്ത് ലക്ഷത്തിന് അടുത്ത ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനുണ്ട്. അതു കൊണ്ടു തന്നെ താരം പങ്ക് വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ എല്ലാം എപ്പോൾ പങ്കുവെച്ചാലും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശരീരം ഫിറ്റ് ആക്കാൻ ഒരുങ്ങിയിരിക്കുകയാണ് താരം. വെറുതെ ഒരു ഒരുക്കം മാത്രമല്ല ഒരു മാസം കൊണ്ട് അഞ്ച് കിലോഗ്രാം കുറയ്ക്കണമെന്നും അതിനായുള്ള മുഴുവൻ പ്ലാനിങ്ങും റെഡിയാക്കി കൊണ്ടാണ് താരം പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്.

വ്യായാമങ്ങളുടെ പേരു വിവരങ്ങളും അതിനെല്ലാം നിയോഗിച്ചിരിക്കുന്ന സമയവും ഉൾപ്പെടെ എല്ലാ വിവരങ്ങളും താരത്തിന്റെ ചെറിയ ഒരു ഫോട്ടോയിലൂടെ തന്നെ താരം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസവും ഇതിന്റെ അപ്ഡേഷൻ ഉണ്ടാകും എന്നുള്ള തരത്തിലാണ് താരത്തിന്റെ ചിത്രം സൂചന നൽകുന്നത്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna