
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് മലയാള സിനിമയാണ് റോസാപ്പൂ. ബിനു ജോസഫ് എഴുതി സംവിധാനം ചെയ്ത ഈ സിനിമ 2018 ഫെബ്രുവരിയിൽ ആണ് പുറത്തിറങ്ങിയത്. ഈ സിനിമയിൽ സാന്ദ്ര എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ശില്പ മഞ്ജുനാഥ്. താരം ആകെ ഒരു മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവസാന്നിധ്യമാണ് ശില്പ മഞ്ജുനാഥ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിൽ പ്രേക്ഷകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ താരത്തിനു സാധിച്ചു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. 2016 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ പത്തോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്നുള്ളത് നടി എന്ന നിലയിൽ തരത്തിന്റെ തിരക്ക് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. കന്നട മലയാളം തമിഴ് എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം സജീവമാണ്. 7 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

താരം ഏറ്റവും അവസാനമായി പങ്കുവെച്ച ബോർഡ് വേഷത്തിലുള്ള ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. ഒരേ വസ്ത്രം ധരിച്ചുള്ള ഒരുപാട് ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോകളൊക്കെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മുൻഗാറു മളെ 2 എന്ന സൂപ്പർഹിറ്റ് കന്നഡ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാലി എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. Ispade Rajavum Idhaya Raniyum എന്ന സിനിമയിലെ താരത്തിന്റെ അഭിനയമാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്റെ കരിയർ ബ്രേക്ക് സിനിമ എന്ന് തന്നെ പറയാം.









