
കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം.

സിനിമയെ പോലെ തന്നെ മലയാളികൾ സീരിയലിനെയും നെഞ്ചിലേറ്റാറുണ്ട്. സിനിമയിൽ സജീവമായി നിലകൊള്ളുന്ന പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ ചിലപ്പോൾ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ലഭിക്കാറുണ്ട് എന്നുള്ളത് വാസ്തവമാണ്. ഇത്തരത്തിലുള്ള ഒരുപാട് നടിമാർ നമ്മുടെ മലയാള സീരിയൽ രംഗത്തുമുണ്ട്.

ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ സീരിയലാണ് ചന്ദനമഴ. ഒരു സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ Trp റേറ്റിംഗ് ഉണ്ടായ സീരിയലാണ് ചന്ദനമഴ. ഈ സീരിയലിനെ പോലെ തന്നെ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അമൃതയെയും മലയാളികൾ നെഞ്ചിലേറ്റി. അമൃത എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു. പിന്നീട് താരം സീരിയലിൽ നിന്ന് പിന്മാറി. ഈ കഥാപാത്രത്തെ പിന്നീട് മിനിസ്ക്രീനിൽ അവതരിപ്പിച്ചത് വിന്ദുജ വിക്രമൻ ആയിരുന്നു.

മേഘ്നയെ മലയാളികൾ സ്വീകരിച്ചത് പോലെ തന്നെ വിന്ധുജയെയും മലയാളികൾ സ്വീകരിച്ചു എന്നതാണ് വാസ്തവം. ആരാധകർക്ക് ഒട്ടും നിരാശയാകാത്ത രീതിയിൽ തന്നെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. തനതായ അഭിനയ രീതിയിലൂടെയും തന്മയത്വം ഉള്ള ഭാവപ്രകടനങ്ങളിലൂടെയും താരം വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടി.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ആയിരങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ തരംഗം സൃഷ്ടിക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മനോജ് മനു എന്ന ഫോട്ടോഗ്രാഫറാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

നടി മോഡൽ എന്നീ നിലയിൽ അറിയപ്പെടുന്ന താരമാണ് വിന്ദുജ. മലയാളത്തിന് പുറമേ തമിഴ് മിനിസ്ക്രീനിലും താരം സജീവ സാന്നിധ്യമാണ്. തമിഴിലെ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന പോന്നുക്കു തങ്ക മനസ്സ് എന്ന സീരിയലിലും, സൂര്യ ടിവിയിലെ ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലെ താരത്തിന്റെ അഭിനയവും ഏറെ ശ്രദ്ധേയമാണ്. സൺ ടിവിയിലെ കണ്മണി എന്ന സീരിയലിലെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.











