മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് പൂനം ബജ്വ. പഠന സമയത്ത് തന്നെ പാർട്ട് ടൈം മോഡലിംഗ് ചെയ്യാൻ താരം തുടങ്ങിയിരുന്നു. ഒരു റാമ്പ് വാകിൽ താരത്തെ കണ്ട് ഇഷ്ടപ്പെട്ടാണ് ആദ്യ സിനിമയിലേക്ക് ഡയറക്ടർ ക്ഷണിക്കുന്നത്.
2005 ൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും താരം അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു. അഭിനയ മികവു കൊണ്ടാണ് താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമായത്.
നടിയായും, മോഡലായും തിളങ്ങിയ താരം ഇതിനകം ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു. തെലുങ്കു സിനിമയായ മോഡറ്റി സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 2008 ലാണ് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുന്നത്. സേവൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 2006 ൽ പുറത്തിറങ്ങിയ ദർശൻ നായകനായി എത്തിയ തങ്കികാകി എന്ന സിനിമ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു.
മലയാള സിനിമകളിലും താരം അവതരിപ്പിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമായിരുന്നു. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചൈന ടൗൺ എന്ന സിനിമയിലും മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി എന്ന മലയാള സിനിമയിലും താരം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് സിനിമകളിലും മികച്ച വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. ചൈനാടൗൺ, വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ച താരം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ എപ്പോഴും നൽകാറുണ്ട്.
താരത്തിന്റെതായി ഒരുപാട് ഫോട്ടോഷൂട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എല്ലാ വേഷവും തനിക്ക് ഇണങ്ങുമെന്നു താരം ഓരോ ഫോട്ടോഷൂട്ട്കളിലൂടെയും തെളിയിക്കുകയും ചെയ്തു. ഏതു വേഷത്തിൽ ആണെങ്കിലും താരം സുന്ദരിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ തരംഗമാവുകയാണ്.