
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.

സിനിമയെ പോലെ തന്നെ സീരിയലും പ്രേക്ഷകമനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താറുണ്ട്. സിനിമ നായികമാരെ പോലെ തന്നെ സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കലാകാരന്മാരെ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ ഇഷ്ടതാരമായി അവർ വളരാറുണ്ട്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് കലാകാരന്മാർ ഉണ്ട്.

ഒരുപക്ഷേ സിനിമ മേഖലയിൽ തിളങ്ങി നിൽകുന്ന പ്രമുഖ നടിമാരെ കാൾ കൂടുതൽ ആരാധക പിന്തുണ ഇത്തരത്തിലുള്ള സീരിയലുകളിൽ അഭിനയിക്കുന്ന നടിമാർക്ക് ലഭിക്കാറുണ്ട് എന്നത് മറ്റൊരു വാസ്തവമാണ്. മലയാളത്തിലെ പല പ്രമുഖ ചാനലുകളിൽ trp റേറ്റിംഗിൽ മുന്നിട്ടു നിൽക്കുന്ന ഒരുപാട് സീരിയലുകൾ മുന്നോട്ടു പോകുന്നുണ്ട്.

മലയാളത്തിലെ പോലെ തന്നെ മറ്റു ഭാഷകളിലും സീരിയലിൽ അഭിനയിക്കുന്ന നടീനടന്മാർക്ക് പ്രത്യേക സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സീരിയലാണ് ‘യെ ഹെ മുഹബബ്ബതീൻ’. എക്താ കപൂർ നിർമ്മിച്ച് 2013 മുതൽ 2019 വരെ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പരമ്പരയായിരുന്നു യെ ഹെ മുഹബബ്ബതീൻ’. ഇതിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

1800 ൽ കൂടുതൽ എപ്പിസോഡ് പൂർത്തിയാക്കിയ ഈ പരമ്പരയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു റൂഹി ബല്ല അഥവാ റൂഹാൻ. ഈ കഥാപാത്രത്തെ മിനിസ്ക്രീനിൽ അനശ്വരമാക്കിയ കലാകാരിയാണ് ആദിത്തി ബാടിയ. 2016 മുതൽ 2019 വരെ താരം ഈ പരമ്പരയിൽ സജീവസാന്നിധ്യമായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 5.5 മെലിയാൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇത് താരത്തിന്റെ പ്രേക്ഷകപ്രീതി മനസ്സിലാക്കിത്തരുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച് കിടിലൻ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. വെള്ള നൈറ്റ് ഡ്രെസ്സിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളിൽ തന്റെ ചെറു പ്രായത്തിൽ തന്നെ താരം പ്രത്യക്ഷപ്പെട്ടു. 2007 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2004 ലാണ് മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.









