കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് പ്രിയ താരം.
നടി, മോഡൽ എന്നീ നിലയിൽ അറിയപ്പെടുന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളസിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസം കൈകാര്യ ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്.
2015 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. ആദ്യം ലീഗൽ ലോയർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് മോഡൽ രംഗത്തേക്ക് ചുവടു വെച്ച താരം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് താരം സിനിമയിലേക്ക് വരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ ഒക്കെ തന്നെ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സന്തോഷംകൊണ്ട് തുള്ളിച്ചാടുന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. Thanks God, its not friday.. ദൈവത്തിനു നന്ദി ഇന്ന് വെള്ളിയാഴ്ച അല്ല.. എന്നാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ക്യാപ്ഷന്റെ പിന്നിലെ രഹസ്യം എന്താണെന്ന് താരം വ്യക്തമാക്കുന്നില്ല.
മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആസിഫ് അലി, ഇന്ദ്രജിത്ത്, അജു വർഗീസ്, ആദ്തി രവി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ മലയാള സിനിമയായ കോഹിനൂർ ലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്നത് യൂ ടേൺ എന്ന കന്നട സിനിമയിലെ അഭിനയത്തിലൂടെ ആണ്. സിനിമ പിന്നീട് മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അവതരിച്ചു.
ഉർവി എന്ന കന്നട സിനിമയിൽ അഭിനയവും ഏറെ ശ്രദ്ധേയമാണ്. കാട്രൂ വെള്ളിയിടായി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. മിലാൻ ടാകീസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ആറാട്ട് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.