ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രിയതാരം ആൻഡ്രിയയ.
തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ആൻഡ്രിയ. സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചു.
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ആൻഡ്രിയയ. ബോൾഡ് സ്ത്രീ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. നടിയെന്ന നിലയിലും പ്ലേബാക്ക് സിങ്ങർ എന്ന നിലയിലും താരം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് മേഖലകളിലും ഒരുപാട് ആരാധകക്കൂട്ടത്തെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.
തമിഴ് മലയാളം തെലുങ്ക് കന്നട എന്നീ നാല് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്ലേബാക്ക് സിംഗർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കടന്നു വന്ന് ഉടനെ തന്നെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി എന്നതാണ് ചരിത്രം. 2007 മുതൽ താരം അഭിനയലോകത്ത് സജീവമാണ്.
2007 ൽ പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെ യാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2010 ൽ ആയിരത്തിലൊരുവൻ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അജിത്, അർജുൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ മങ്കാത്ത എന്ന സിനിമയിലും താരം വേഷം ചെയ്തു.
താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2013 ൽ ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിലാണ്. ഈ സിനിമയിൽ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. അഭിനയിച്ച ആദ്യ മലയാള സിനിമയിൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. പിന്നീട് ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽജോപ്പൻ തുടങ്ങിയ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കു വെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താനും പങ്കെടുത്തിട്ടുണ്ട്. ഈയടുത്ത് താരം വെളിപ്പെടുത്തിയ ഒരു കാര്യമാണ് ആരാധകരെ ഞെട്ടിച്ചത്. സിനിമാ ലോകത്തു നിന്ന് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകളിങ്ങനെ..
വിവാഹിതനായ ഒരു താരവുമായി ബന്ധമുണ്ടായിരുന്നുവെന്നും, അയാൾ എല്ലാവിധത്തിലും താരത്തെ ഉപയോഗിച്ചു എന്നാണ് വെളിപ്പെടുത്തിയത്. പിന്നീട് അയാളുടെ ചതി തിരിച്ചറിഞ്ഞതിനുശേഷം വിഷമത്തിൽ ആവുകയും ചെയ്തിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു. നടിയുടെ ഈ വെളിപ്പെടുത്തലുകൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം.