ഹോട്ട് ഫോട്ടോയിൽ വീണ്ടും തിളങ്ങി ഗോപിക രമേശ്.
2019 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ കൂടുതൽപേരും പറയുന്ന ഉത്തരം തണ്ണീർ മത്തൻ ദിനങ്ങൾ എന്നായിരിക്കും. ഗിരീഷ് എ ടി സംവിധാനം ചെയ്ത് മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വെറും രണ്ട് കോടി ചെലവിൽ പുറത്തിറങ്ങിയ സിനിമ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
ഈ സിനിമയിലെ കഥയോടൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെട്ട കലാകാരന്മാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ സിനിമയിലൂടെ ഒരുപാട് കലാകാരന്മാരെ മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും നിലവിൽ മലയാള സിനിമയിൽ അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന നെസ്ലെൻ കെ ഗഫൂർ എന്ന കലാകാരൻ. അതുപോലെ തന്നെയായിരുന്നു സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ ഗോപിക രമേഷ് എന്ന കലാകാരിയും.
ഗോപിക രമേശ് ആകെ രണ്ട് മലയാള സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പക്ഷേ താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്.
താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ തികച്ചും ബോർഡ് വേഷങ്ങളിലാണ്. തണ്ണീർ മത്തൻ ദിനത്തിലെ സ്റ്റേഫി തന്നെയല്ലേ ഇത് എന്ന് ആരാധകർ ചോദിക്കുന്ന വിധത്തിലുള്ള ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്നത്. തരത്തിന്റെ മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കുട്ടി ഉടുപ്പിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. കോണിയിൽ കുട്ടി ഉടുപ്പ് ധരിച്ച മൊബൈലും പിടിച്ചിരിക്കുന്ന താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിലാണ്.
തണ്ണീർ മത്തൻ ദിനത്തിലെ അഭിനയത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ കയറിപ്പറ്റിയ താരം പിന്നീട് വാങ്ക് എന്ന സിനിമയിലും മികച്ച വേഷം കൈകാര്യം ചെയ്തു. അനശ്വര രാജൻ തന്നെയാണ് രണ്ട് സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തത്. മലയാളത്തിൽ ഭാവിയിൽ നല്ല അവസരങ്ങൾ താരത്തെ തേടി എത്തും എന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ലോകം.