കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ പലർക്കും ജീവിതമാർഗം ഒരുക്കി കൊടുത്തിട്ടുണ്ട് എന്നുള്ളത് സത്യമാണ്. സോഷ്യൽ മീഡിയയിലെ പല ആപ്ലിക്കേഷനുകളിൽ തിളങ്ങി നിന്ന് പിന്നീട് സിനിമയിലും സീരിയലിലും കയറിപ്പറ്റിയ ധാരാളം പേർ നമ്മുടെ മലയാള നാട്ടിലുമുണ്ട്. പ്രത്യേകിച്ചും ടിക് ടോക് എന്ന ആപ്പ് ഒരുപാട് കലാകാരന്മാരെ മലയാളസിനിമയ്ക്ക് നൽകിയിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
സോഷ്യൽ മീഡിയ സെലിബ്രിറ്റി, ഇൻസ്റ്റഗ്രാം സ്റ്റാർ ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ടിക് ടോകിൽ അതല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഇവർ പിന്നീട് സിനിമയിൽ കയറിപ്പറ്റി. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള കലാകാരന്മാർ ധാരാളമാണ്.
സോഷ്യൽ മീഡിയയിൽ തിളങ്ങിനിന്ന് പിന്നീട് സിനിമയിൽ കയറിപ്പറ്റിയ പ്രധാന താരമാണ് മൃനാലിനി രവി. ടിക് ടോക് സ്റ്റാർ എന്ന നിലയിലാണ് താരം അറിയപ്പെട്ടത്. ടിക് ടോക് വീഡിയോകൾ ചെയ്തുകൊണ്ടും, ഡബ്സ്മാഷ് വീഡിയോകൾ അപ്‌ലോഡ് ചെയ്തു കൊണ്ടുമാണ് താരം സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് പിന്നീട് താരത്തിന് സിനിമയിലേക്കുള്ള വഴി തെളിയിച്ചു.
താരത്തിന്റെ ടിക് ടോക് വീഡിയോകൾ കണ്ടു പ്രശസ്ത സംവിധായകൻ ത്യാഗരാജൻ കുമാർ രാജ സൂപ്പർ ഡെലൂക്സ് എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയിലേ ഒഡീഷനിലേക്ക് താരത്തെ ക്ഷണിക്കുകയായിരുന്നു. താരം ആ സിനിമയിൽ വേഷം ചെയ്യുകയും ചെയ്തു. 2019 ൽ പുറത്തിറങ്ങിയ ചാമ്പ്യൻ എന്ന സിനിമയിലൂടെ താരം ആദ്യമായി നായിക വേഷം കൈകാര്യം ചെയ്തു.
താരം സോഷ്യൽ മീഡിയയിൽ നിരന്തരമായി ആരാധകരോട് സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ വൈറൽ ആകുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയിൽ താരത്തിന്റെ പാന്റ് നനഞ്ഞത് പോലെയാണ് കാണപ്പെടുന്നത്. ആരാധകർ കമന്റ് ബോക്സിൽ അത് ചോദിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അത് ഒരു മോഡൽ വേഷമെന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും.
ഗദ്ദാലകൊണ്ട എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. വിശാൽ, ആര്യ തുടങ്ങിയവർ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട്കൊണ്ട് പുറത്തിറങ്ങാൻ പോകുന്ന എനിമി എന്ന സിനിമയിലും, വിക്രം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോബ്ര എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിക്ക് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയാണ് താരത്തിന് സിനിമാലോകത്ത് ലഭിക്കുന്നത്.