നന്നായി പെർഫോം ചെയ്‌താൽ ഷംനാ കാസിമിന്റെ വക കിടിലൻ സമ്മാനം.. എന്താണെന്നോ 😋 വിമർശനവുമായി ഒരു വിഭാഗം….

നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി നാലിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം  ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്നാ സിനിമയിലൂടെ കന്നടയിലും പ്രത്യക്ഷപ്പെട്ടു.

പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ക്ലാസിക്കൽ ഡാൻസറായാണ് താരം തന്റെ കരിയർ ആരംഭിച്ചത് പിന്നീട് അമൃത ടിവിയിലെ റിയാലിറ്റി ഡാൻസ് ഷോ ആയ സൂപ്പർ ഡാൻസ്ലൂടെയാണ് ടെലിവിഷൻ ലോകത്തേക്ക് കടന്നുവരുന്നത്.  ഇപ്പോൾ സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. കണ്ണാ മൂച്ചി നവരസ എന്നിവയാണ് താരം അഭിനയിച്ച വെബ്സീരീസ്കൾ.

ഷംന കാസിം സോഷ്യൽ മീഡിയയിൽ സജീവമാണ്. പത്ത് ലക്ഷത്തിന് അടുത്ത ആരാധകർ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനുണ്ട്. അതു കൊണ്ടു തന്നെ താരം പങ്ക് വെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഒരുപാട് വിമർശനങ്ങളിൽ താരം അകപ്പെടുകയും ചിലതിൽ താരം നിയമ പരമായി മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്.

ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു തെലുങ്ക് റിയാലിറ്റിഷോയിൽ ജഡ്ജ് ആയി എത്തുന്നുണ്ട്. ഈ പരിപാടിയിൽ നടി ചെയ്യുന്ന കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രേക്ഷകർ താരത്തെ വളരെ രൂക്ഷമായി വിമർശിക്കാനും ആരംഭിച്ചിട്ടുണ്ട്.

ഒരു മത്സരാർത്ഥി നല്ല രീതിയിൽ പെർഫോം ചെയ്താൽ അവർക്ക് ഷംനകാസിം ഒരു സമ്മാനം നൽകും. ഇത് എന്താണ് എന്ന് അറിയുമോ? മത്സരാർത്ഥിക്ക് ഒരു ഉമ്മ നൽകുക എന്നതാണ് ഇത്. ഇതിനു പുറമേ അയാളുടെ കവിൾ കടിച്ചു പറിക്കുകയും ചെയ്യുക. ഇപ്പോൾ നിരവധി ആളുകൾ ഈ വിഷയത്തിൽ താരത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ജഡ്ജ് ചെയ്യേണ്ട കാര്യമാണോ ഇത് എന്നാണ് ആളുകൾ ചോദിക്കുന്നത്.

Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna
Shamna