മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ ഏറ്റവും മികച്ച മാസ് സിനിമ ഏതാണെന്ന് ചോദിച്ചാൽ ഒട്ടുമിക്ക ലാലേട്ടൻ ഫാൻസ് പറയുന്ന സിനിമയാണ് സ്പടികം. ആട് തോമ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഹരമായി മാറാൻ മോഹൻലാലിന് സാധിച്ചിരുന്നു. മോഹൻലാൽ കാഴ്ചവെച്ച കരിയർ ബെസ്റ്റ് കഥാപാത്രം എന്നുവരെ ആരാധകർ ഇതിനെ വിലയിരുത്തുന്നുണ്ട്.
ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. മോഹൻലാലിനു പുറമേ തിലകൻ, ഉർവശി, സ്പടികം ജോർജ്, കെപിഎസി ലളിത, രാജൻ പി ദേവ്, അശോകൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, തുടങ്ങിയവർ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ലൈല. ഈ കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരിയാണ് ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഹരമായിരുന്ന സിൽക്ക് സ്മിത.
സിൽക്ക് സ്മിത എന്ന പേര് കേൾക്കുമ്പോൾ പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. സൗത്ത് ഇന്ത്യൻ സിനിമയിലെ താരറാണിയായി ഒരു സമയത്ത് സിൽക്ക് സ്മിത വിലസുന്നുണ്ടായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും എണ്ണമറ്റ സിനിമകൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ സിൽക്ക് സ്മിത എന്ന നടിക്ക് സാധിച്ചിരുന്നു.
സഹനടി വേഷത്തിലാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 1979 ൽ പുറത്തിറങ്ങിയ വണ്ടി ചക്കിരം എന്ന തമിഴ് സിനിമയിലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം സിനിമയിൽ സജീവസാന്നിധ്യമായി. 17 വർഷത്തിലെ അഭിനയജീവിതത്തിൽ 450 ഓളം സിനിമകളിൽ താരം വേഷങ്ങൾ കൈകാര്യം ചെയ്തു.
സൗത്ത് ഇന്ത്യൻ സിനിമയിലെ സെ ക്സ് സിമ്പോൾ എന്ന നിലയിൽ താരം പിന്നീട് അറിയപ്പെട്ടു. 1980 കളിൽ ഇക്കിളി പടങ്ങളുടെ റാണിയായി താരം അറിയപ്പെട്ടു. വശ്യ സൗന്ദര്യത്തിന്റെ സങ്കേതമായി താരം നിലകൊണ്ടു. തെലുങ്ക് ദാരിദ്ര്യ കുടുംബത്തിലാണ് താരം ജനിച്ചത്. സാമ്പത്തിക പ്രശ്നം മൂലം നാലാം ക്ലാസ്സിൽ തന്നെ പഠനം നിർത്തി. ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കേണ്ടി വന്ന താരം ഒരുപാട് പ്രശ്നങ്ങൾ കല്യാണ ജീവിതത്തിൽ നേരിട്ടതിനെ തുടർന്ന് ഒളിച്ചോടി.
ഒരു നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് താരം ആദ്യമായി ചെന്നെത്തിയത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. തന്റെ ആദ്യ സിനിമയിലെ കഥാപാത്രമായ സിൽക്ക് പിന്നീട് താരം സ്വന്തം പേരായി സ്വീകരിച്ചു. മൂന്ദ്രു മുഖം എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടതോടെ കൂടിയാണ് താരം സൗത്ത് ഇന്ത്യൻ സിനിമയിൽ വശ്യതയുടെ പര്യായമായി മാറിയത്. ഒരുപാട് ഐറ്റം ഡാൻസുകളിൽ താരം പിന്നീട് പ്രത്യക്ഷപ്പെട്ടു.
അഭിനയജീവിതത്തിൽ സിൽക്ക് സ്മിത പിന്നീട് പല രീതിയിലാണ് അറിയപ്പെട്ടത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ താരം തന്റെ ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീട് ആത്മ ഹ ത്യ എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രശസ്ത സംവിധായകൻ ഏക്ത കപൂർ താരത്തിനെ ജീവിതം പിന്നീട് സിനിമയാക്കി. വിദ്യാബാലൻ നായികവേഷം കൈകാര്യം ചെയ്ത ഈ സിനിമ ദി ഡേർട്ടി പിക്ചർ എന്ന പേരിലാണ് പുറത്തിറക്കിയത്. ഈ സിനിമയിലെ അഭിനയത്തിന് വിദ്യാബാലന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ ലഭിച്ചു. മലയാളത്തിലും ക്ലൈമാക്സ് എന്ന പേരിൽ താരത്തിന്റെ ജീവിതം സിനിമയാക്കിയിട്ടുണ്ട്.