കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് പ്രിയതാരം.
ബേബി അനിഘ എന്ന പേരിൽ തന്നെ സിനിമാലോകത്ത് അറിയപ്പെടുന്ന താരമാണ് അനിക സുരേന്ദ്രൻ. താരമിപ്പോൾ ബേബി അല്ല എന്ന് എല്ലാ സിനിമാ പ്രേമികൾക്കും അറിയാം.അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാപ്രേമികളെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. ആറാം വയസ്സിൽ അഭിനയം ആരംഭിച്ച താരം 2010 മുതൽ സിനിമയിൽ സജീവമാണ്.
സോഷ്യൽമീഡിയയിലും താരം സജീവമാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് ഇത് പഴയ ബേബി അനിഖ അല്ല എന്നാണ്. താരം കൂടുതലും ഈയടുത്തായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ തികച്ചും ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്നവയാണ്. ഏത് വേഷം ധരിച്ചാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്. താര ത്തിന്റെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. കുട്ടി ഉടുപ്പ് ധരിച്ച സെൽഫി എടുക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
ജയറാം നായകനായി 2010 ൽ പുറത്തിറങ്ങിയ കഥതുടരുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം തമിഴ് സിനിമയിലും സജീവമായി. തല അജിത് നായകനായി പുറത്തിറങ്ങിയ എന്നെ അറിന്താൽ, വിശ്വാസം തുടങ്ങിയ തമിഴ് സിനിമകളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.
ഷോർട്ട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്വീൻ എന്ന വെബ് സീരിയലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് . ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തിയിട്ടുണ്ട്. അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ അഭിനയത്തിന് 2013 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് താരത്തിന് ആയിരുന്നു.