മാലാഖയെപ്പോലെ പൂജ ഹെഗ്‌ഡെ😍🥰. കിടിലൻ ഫോട്ടോകൾ കാണാം സോഷ്യൽ മീഡിയയിൽ വൈറൽ 👌😍

കിടിലൻ ഫോട്ടോകളാൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് പൂജ ഹെഗ്‌ഡെ. ചുരുങ്ങിയ കാലംകൊണ്ട് സിനിമാലോകത്തെ തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിരുന്നു. അവിടെനിന്നാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ജനശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് സിനിമയിൽ സജീവമായി.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും മാലാഖയെ പോലെയാണ് താരത്തെ കാണുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നത്. മാലാഖയെപ്പോലെ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള കോസ്റ്റും ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചത്. താരത്തിന് അവാർഡ് ലഭിക്കുകയും ചെയ്തു.

2012 ൽ ജീവ നായകനായി മിസ്കിൻ സംവിധാനം ചെയ്ത മുഖംമൂടി എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. സൗത്ത് ഇന്ത്യൻ താരസുന്ദരി സാമന്തയുടെ ഭർത്താവും, നിലവിൽ തെലുങ്ക് സിനിമയിലെ യൂത്തൻമാരിൽ ഒരാളായ നാഗചൈതന്യ നായകനായി പുറത്തിറങ്ങിയ ഒക ലൈല കോസം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.

2016 ൽ ഋതിക് റോഷൻ നായകനായി പുറത്തിറങ്ങിയ മോഹന്ജദാരോ എന്ന സിനിമയിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനോടൊപ്പം രണ്ട് സൂപ്പർ ഹിറ്റ് സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തു എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇളയ ദളപതി വിജയ് നായകനായ പുറത്തിറങ്ങാൻ പോകുന്ന ബീസ്റ്റ് എന്ന സിനിമയിൽ താരം നായികയായി പ്രത്യക്ഷപ്പെടുന്നുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja