കിടിലൻ ഡാൻസ് വീഡിയോയുമായി വീണ്ടും സാനിയ ഇയ്യപ്പൻ.
നിലവിൽ മലയാളത്തിൽ ഏറ്റവും ട്രെൻഡിങ് ആയിട്ടുള്ള നടി ആരാണെന്ന് ചോദിച്ചാൽ സാനിയ ഇയ്യപ്പൻ എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം താരം ഈയടുത്തായി സോഷ്യൽ മീഡിയയിലും സിനിമയിലും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബാലതാരമായി മലയാള സിനിമയിൽ കടന്നുവന്ന് ഇത്രയധികം ഇംപാക്ട് സൃഷ്ടിച്ച വേറെ നടി ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ്.
അഭിനയ പ്രധാന്യമുള്ള എണ്ണമറ്റ കഥാപാത്രങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ ചെറിയ വയസ്സിൽ തന്നെ അഭിനയിച്ചു ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും ഏറെയാണ്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് ഈ കാലയളവിൽ സാധിച്ചു.
താരം സോഷ്യൽ മീഡിയയിൽ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഇത്രയും സജീവമായി നിലകൊള്ളുന്ന വേറെ മലയാളം നടി ഉണ്ടോ എന്ന് പോലും സംശയമാണ്. ഫോട്ടോഷൂട്ടുകൾ കൊണ്ടും കിടിലൻ ഡാൻസുകൾ പങ്കുവെച്ചു കൊണ്ടും താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ബാലതാരമായി കടന്നു വന്ന് ഇത്രയും ഹോട്ട് ആൻഡ് ഹോട്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട സാനിയ ഇയ്യപ്പൻ എന്ന നടി വിസ്മയമായി മാറിക്കൊണ്ടിരിക്കുകയാണ്. അഭിനയ മേഖലയിലും ഡാൻസ് മേഖലയിലും ഒരുപോലെ കഴിവ് തെളിയിച്ചു കൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ.
ഒരു കിടിലൻ ഡാൻസർ കൂടിയാണ് താരം. ഡാൻസ് വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ താരം നിരന്തരമായി പങ്ക് വെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. വെള്ള വസ്ത്രത്തിൽ തകർപ്പൻ ഡാൻസ് ചെയ്യുന്ന താരത്തിന്റെ റീൽസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
മമ്മൂട്ടി ഇഷാ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് പ്രധാനവേഷങ്ങളിൽ വരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങൾ വരെ ചെറിയ പ്രായത്തിൽ ചെയ്തു കാണിക്കാൻ താരത്തിന് സാധിച്ചു.
ക്വീൻ എന്ന സിനിമയിലൂടെയാണ് താരം മലയാള പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് മമ്മൂട്ടി നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമലും, സാനിയ ഇയ്യപ്പൻ തന്നെ പ്രധാന വേഷം കൈകാര്യം ചെയ്ത കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ അഭിനയവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. മലയാള സിനിമയിലെ ഭാവി നായിക എന്ന് സിനിമ പണ്ഡിതന്മാർ താരത്തെ കുറിച്ച് പറയുന്നുണ്ട്.