
കിടിലൻ ഫോട്ടോകളുമായി വീണ്ടും സാനിയ ഇയ്യപ്പൻ.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമയിലേക്ക് കടന്നുവന്ന് പിന്നീട് മലയാള സിനിമയുടെ നട്ടെല്ലായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. നിലവിൽ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറിക്കഴിഞ്ഞു എന്ന് വേണം പറയാൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.

നിലവിൽ മലയാള സിനിമയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന് വേണം സാനിയ ഇയ്യപ്പനെ വിശേഷിപ്പിക്കാൻ. ഏതു വേഷവും വളരെ അനായാസതയോടെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഈ അടുത്ത കാലത്ത് ബാലതാരമായി കടന്നു വന്ന് പിന്നീട് മലയാളസിനിമയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ നടിയില്ല എന്ന് വേണം പറയാൻ.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ചെറിയ പ്രായത്തിൽ തന്നെ ഇത്രയധികം സ്വാധീനം ചെലുത്തിയ വേറെ മലയാളനടി ഉണ്ടോ എന്ന് സംശയമാണ്. രണ്ട് മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ തികച്ചും ബോൾഡ് വേഷത്തിൽ ഉള്ളതാണ്. തനിക്ക് ഗ്ലാമർ വേഷങ്ങൾ വഴങ്ങുമെന്ന് താരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഒക്കെ ഇത് വിളിച്ചു പറയുന്നു. ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന കിടിലൻ ഫോട്ടോകൾ ആണ് താരം ഈയടുത്തായി ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്.

മമ്മൂട്ടി, ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

താരം സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ക്വീൻ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലെ അഭിനയത്തിലൂടെ ആണ്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലെ അഭിനയവും മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ അഭിനയവും ഏറെ ശ്രദ്ധേയമാണ്. ഈയടുത്തായി ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.









