ഭൂമിയിലെ സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ്! എല്ലാ മതങ്ങളും തനിക്ക് ഒരുപോലെ എന്ന് വിളിച്ചോതുന്ന ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം സാറ അലി ഖാൻ…

in Entertainments

സാറ അലി ഖാൻ പങ്കുവെച്ച പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മതേതരത്വം അഥവാ മതനിരപേക്ഷത. എല്ലാ മതത്തിൽ പെട്ട ആൾക്കാർ ഒരുപോലെ തന്മയത്തോടെ സമാധാനത്തോടും കൂടി ജീവിക്കുക എന്നുള്ളത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുന്നു. മതത്തെ ചൊല്ലിയുള്ള പകപോക്കലാണ് ഇന്ത്യയുടെ നാനാഭാഗത്ത് നിത്യവും നാം ദർശിക്കുന്നത്.

മത നിരപേക്ഷതയാണ് നമ്മുടെ ലക്ഷ്യം. എല്ലാ മതക്കാരും ഒരുപോലെ ഒരമ്മപെറ്റ മക്കളെ പോലെ ഇന്ത്യയിൽ ജീവിക്കുക എന്നുള്ളത് സ്വപ്നമാണ്. ഇന്ത്യൻ ഭരണഘടന അത് വിഭാവനം ചെയ്യുന്നു. എല്ലാ മതക്കാർക്കും തുല്യ അവകാശമാണ് ഇന്ത്യ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. പക്ഷേ അത് കേവലം ഭരണഘടനയിൽ ഒതുങ്ങിപ്പോകുന്നു എന്നൊരു സംശയം ആണ് ഇവിടെ നിലകൊള്ളുന്നത്.

മതേതരത്വം വിളിച്ചോതുന്ന ഫോട്ടോകൾ പങ്കുവെച്ചു കൊണ്ട് ഈ അടുത്ത് പ്രശസ്ത ബോളിവുഡ് താരം സാറ അലി ഖാൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. എല്ലാ മതക്കാരും ഒരുപോലെയാണെന്നും, തനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണെന്നും വിളിച്ചു പറയുന്ന രൂപത്തിൽ അമ്പലം, പള്ളി, ചർച്ച് എന്നിവിടങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറലായി പ്രചരിക്കുന്നു. ലോകത്തിന് താരം നൽകിയ ഏറ്റവും വലിയ സന്ദേശമാണ് ഈ ഫോട്ടോകൾ എന്നാണ് ആരാധകർ പറയുന്നത്.
” ഭൂമിയിലെ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ് “
എന്ന ക്യാപ്ഷൻ എഴുതിയാണ് കാശ്മീരിൽ നിന്നുള്ള ഫോട്ടോ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

Sara

സിനിമാ പാരമ്പര്യമുള്ള പട്ടൗഡി കുടുംബത്തിൽനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ബോളിവുഡ് താരം സൈഫ് അലി ഖാൻ റെ മകളാണ് സാറ അലി ഖാൻ. മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മൻസൂർ അലിഖാൻ പട്ടൗഡി യുടെ കൊച്ചുമക്കളായതുകൊണ്ടു തന്നെയാണ് പട്ടോഡി ഫാമിലിയുടെ അംഗം എന്ന് പറയാൻ കാരണം.

Sara

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. 2018 ൽ സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിൽ നായികവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്. ലവ് ആജ് കൾ, കൂലി നമ്പർ വൺ തുടങ്ങിയവ താരം അഭിനയിച്ച മറ്റു പ്രധാന സിനിമകളാണ്.

Sara
Sara
Sara
Sara
Sara
Sara

Leave a Reply

Your email address will not be published.

*