ആരുടേയും മനം മയക്കും ലുക്ക് 😍🔥 കിടിലൻ റീൽസ് വീഡിയോ പങ്കുവെച്ച് പ്രിയതാരം ശില്പ മഞ്ചുനാത്..👌🥰

in Entertainments

ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോയിൽ തിളങ്ങി പ്രിയതാരം.

ടിക് ടോക് എന്ന ആപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചതോടെ ഒട്ടുമിക്ക എല്ലാ ആൾക്കാരും അവരുടെ ഇഷ്ട വീഡിയോകൾ പങ്കുവെക്കാൻ തെരഞ്ഞെടുത്ത മാർഗ്ഗമാണ് ഇൻസ്റ്റാഗ്രാം റീൽസ്. ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ പങ്ക് വെക്കുന്നതിന്റെ തിരക്കിലാണ്. അവയിൽ കൂടുതലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇതുപോലെ ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ നിരന്തരമായി പങ്കുവെക്കുന്ന സിനിമാ താരമാണ് ശില്പ മഞ്ജുനാത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷങ്ങളാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും റീൽസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. Em lost എന്ന ബാഗ്രൗണ്ട് മ്യൂസിക് നൽകിക്കൊണ്ട് ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 6 ലക്ഷം ആരാധകർ താരത്തിന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. താര ത്തിന്റെ പല വീഡിയോകൾക്കും മില്യൺ കണക്കിലാണ് വ്യൂസ് ലഭിക്കാറുള്ളത്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശില്പ മഞ്ജുനാഥ്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2016 മുതൽ താരം സജീവസാന്നിധ്യമാണ്. ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

കന്നട മലയാളം തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരം തമിഴ് സിനിമയിൽ ആണ് കൂടുതൽ പ്രത്യക്ഷപ്പെട്ടത്. ഗോൾഡൻ സ്റ്റാർ ഗണേഷ് നായകനായി പുറത്തിറങ്ങിയ മുൻകാറു മളെ 2 എന്ന കന്നഡ സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. കാലി യാണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ.

ബിജുമേനോൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ അഞ്ജലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ റോസാപ്പൂ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിൽ സാന്ദ്ര എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa
Shilpa

Leave a Reply

Your email address will not be published.

*