ബോളിവുഡിലെ ഇന്നത്തെ മുൻനിര നായികമാരിൽ ഒരാളാണ് താപ്സി പന്നു. ചലചിത്ര മേഖലയിൽ ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും താരം സ്വീകരിച്ചിട്ടുമുണ്ട്. ഏതു വേഷവും അതിന്റെ പൂർണതയോടെ കൂടി അഭിനയിക്കാൻ താരം മിടുക്കിയാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സിനിമകളിൽ സെലക്ട് ചെയ്യാറുണ്ട് എന്നുള്ളത് താരത്തിന്റെ വലിയ ഒരു പ്രത്യേകത തന്നെയാണ്. അതിന്റെ കൂടെ ഹോട്ട് ബോൾഡ് വേഷത്തിൽ തിളങ്ങുന്ന റൊമാന്റിക് കഥാപാത്രങ്ങളും താരം സെലക്ട് ചെയ്യാൻ മടി കാണിക്കാറില്ല. വളരെ ലാഘവത്തോടെ തന്നെയാണ് ഇത്തരത്തിലുള്ള വേഷങ്ങളും താരം കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ട് തന്നെ താരം സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ്. ഇതിനെല്ലാം അപ്പുറം തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില നടിമാരിലൊരാളാണ് താരം. അതുകൊണ്ട് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. ഒരുപാട് വിമര്ശകരും താരത്തിനുണ്ട്. പക്ഷെ ഇതൊന്നും താരം ശ്രദ്ധിക്കാറില്ലെന്നു മാത്രം.
സ്വപ്രയത്നത്തിലൂടെയാണ് താരം ബോളിവുഡിൽ ഉയർന്നുവന്നത്. സിനിമ മേഖലയിൽ പാരമ്പര്യമായോ മറ്റോ ഉള്ള അനുകൂല ഘടകങ്ങൾ ഒന്നും താരത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇനി നിർമ്മാണ മേഖലയിലേക്ക് കൂടെ പ്രവേശിക്കാനും തന്നെപ്പോലെ യാതൊരു പശ്ചാത്തലവും ഇല്ലാതെ സിനിമയിലേക്ക് വരാൻ ശ്രമിക്കുന്നവർക്ക് അവസരം നൽകാനുമുള്ള ഒരുക്കത്തിലാണ് ഇപ്പോൾ താരം
ഇപ്പോൾ താരത്തിന് ലഭിച്ച ഒരു കമൻ്റും അതിന് താരം നൽകിയ മറുപടിയും ആണ് ആരാധക ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഇനി പുറത്തിറങ്ങാൻ പോകുന്ന രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി താരം ശരീരം നന്നായി ശ്രദ്ധിച്ചിരുന്നു. ഒരു അത്ലറ്റ് ആണ് ചിത്രത്തിൽ താരം. അത്‌ലറ്റിക് ശരീരം ലഭിക്കുവാൻ വേണ്ടി കൃത്യമായ വർക്കൗട്ടുകൾ ചെയ്ത് മികച്ച ബോഡി ട്രാൻസ്ഫോർമേഷൻ വരുത്തുകയും ചെയ്തിരുന്നു.
ശേഷം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനാണ് കമന്റ് വന്നത്. ഇങ്ങനെ ആണുങ്ങളുടെ പോലെയുള്ള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂ. മുൻകൂട്ടി നന്ദി അറിയിക്കുന്നു. എന്നാണ് ആരാധകൻ കമന്റ് രേഖപ്പെടുത്തിയത്. “ഈ പ്രശംസക്കായി ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്” എന്നാണ് താപ്സി മറുപടി നൽകിയത്. ഇത് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.