കോവിഡും ലോക്ക് ഡൗണുമായി എല്ലാ മേഖലയും ഒരു തരം നിശ്ചലാവസ്ഥയിൽ ആണ് എങ്കിലും സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ പുതിയ ഓരോ ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോസുകളാണ്.
വെറുതെ വീട്ടിൽ ഇരിക്കുന്ന സമയം മറ്റുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുന്ന സിനിമ- സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. മോഡൽ ഫോട്ടോഷൂട്ടുകൾ എല്ലാം തരംഗം ആവുകയും ചെയ്യുന്നുണ്ട്.
മോഡലിംഗ് രംഗവും ഫോട്ടോ ഷൂട്ടുകളും മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഒരുപാട് പോപ്പുലാരിറ്റി നേടുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർ വരെ മോഡലുകളായി. അച്ഛന്റെ ക്യാമറയ്ക്ക് മുമ്പിൽ മകൾ വരെ മോഡലായി. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് പോലും നിരവധി ആരാധകരെയും ഫോളോവേഴ്സിനെയും ഇതുവഴി ലഭിച്ചു.
ഫോട്ടോ ഷൂട്ട് ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നതും കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടി എന്നതും എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞവരുണ്ട് ഇക്കൂട്ടത്തിൽ. ടിക്ക് ടോക്ക് എന്ന ആപ്പ് ഇതിന് വലിയ തോതിൽ സഹായകമായിട്ടുണ്ട്.
വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ വൈറൽ ആകാൻ ഏതറ്റം വരെയും പോകാനും ഗ്ലാമറസ് വേഷങ്ങൾ ധരിക്കാനും തയ്യാറാകുന്നത്. മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്.
എന്തായാലും വ്യത്യസ്തതയാണ് എല്ലാവർക്കും ആവശ്യം. വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നിനും വലിയ സ്വീകാര്യത ലഭിച്ചു. സിനിമകളുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ചെയ്ത വൈശാലി, പഴശ്ശി രാജ ഫോട്ടോഷൂട്ടുകൾ വൻ ഹിറ്റായിരുന്നു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത് ആളുകളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ടാണ്. ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നും വലിയ വിജയങ്ങളാവുകയും നിറഞ്ഞ സ്വീകര്യതയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നേടുകയും ചെയ്തിട്ടുണ്ട്. ഇവിടെയും പതിവ് ഒരിക്കലും തെറ്റില്ല.