സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്. ബേജാവാട യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ. ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും, വീഡിയോകളും, സിനിമ വിശേഷങ്ങക്കും, ജീവിത വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതുകൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ യോഗ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
താരം വെറൈറ്റി ലൂക്കിൽ ഉള്ള ഡ്രസ്സുകളിൽ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ മിക്കവാറും അപ്ലോഡ് ചെയ്യാറുള്ളത്. ഹോട്ട് & ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം മൈക്കിൾ ജാക്സൺ ഫീമയിൽ വേർഷൻ ആണോ എന്ന് ചോദിക്കുന്ന തരത്തിലുള്ള വെറൈറ്റി കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഷൂട്ട് തരംഗമായിരുന്നു.
നടിയുടെ സഹോദരൻറെ ബാച്ചിലർ പാർട്ടിയിൽ നിന്നും എടുത്ത ഫോട്ടോകൾ ആയിരുന്നു അവ. ആദ്യം മനോഹരിയായ് പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾക്ക് മികച്ച അഭിപ്രായം പലരും നൽകി പക്ഷേ അശ്ലീലച്ചുവയുള്ള കമന്റുകൾക്ക് പഞ്ഞമില്ലാത്ത മലയാളികൾക്കിടയിൽ അധികം വൈകാതെ അത്തരത്തിൽ ഒരു കമന്റ് വന്നിരിക്കുകയാണ്. അതിന് കിട പിടിച്ചു നിൽക്കാൻ കെൽപ്പുള്ള ഒരു മറുപടിയും താരം നൽകിയിട്ടുണ്ട്.
“അവളുടെ കുലുക്കം കണ്ടാലറിയാം ഇന്ന് രാത്രി അവൾക്ക് എന്താണ് വേണ്ടത് എന്ന്” എന്നായിരുന്നു ഒരു ഞരമ്പുരോഗി കമൻറ് ചെയ്തത്. ഒരു അഡൽട്ട് പേജ് നടത്തുന്ന അക്കൗണ്ട് വഴിയാണ് കമൻറ് വന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. ഇതിന് കിടിലൻ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. “അതുതന്നെ മോനേ, നീ മനസ്സിലാക്കി കളഞ്ഞല്ലോ” എന്നായിരുന്നു തമാശ രൂപേണ താരം നൽകിയ മറുപടി.