സോഷ്യൽ മീഡിയയിൽ വൈറലായി പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളസിനിമയിൽ നിലയുറപ്പിച്ച താരമാണ് കല്യാണി പ്രിയദർശൻ. പ്രശസ്ത സിനിമാ സംവിധായകൻ പ്രിയദർശൻ റെയും ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്ന ലിസിയുടെയും മകളാണ് കല്യാണി.
മലയാളം തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2017 മുതൽ അഭിനയ ലോകത്ത് സജീവമാണ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ താരം തന്റെ കരിയർ 2013 ൽ തന്നെ തുടങ്ങിയിരുന്നു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും ക്യൂട്ട് ലുക്കിലാണ് താരം കാണപ്പെടുന്നത്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഓറഞ്ച് ഡ്രസ്സിൽ കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. SIIMA അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയുള്ള വസ്ത്രത്തിലാണ് താരം തിളങ്ങി നിന്നത്. Zawan ക്ലോത്തിങ് ബ്രാൻഡ് ആണ് താരം ധരിച്ചിട്ടുള്ളത്. അവാർഡ് ദാന ചടങ്ങിലെ ആകർഷണകേന്ദ്രം ആയിരുന്നു താരം.
താരം തന്റെ കരിയർ ആരംഭിക്കുന്നത് പ്രൊഡക്ഷൻ ഡിസൈനർ എന്ന നിലയിലാണ്. 2013 ൽ ഹൃതിക്റോഷൻ, പ്രിയങ്ക ചോപ്ര, കങ്ങനാ രാനാവത്ത, വിവേക് ഓബെരോയ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ കൃഷ് 3 എന്ന സിനിമയിലാണ് താരം പ്രൊഡക്ഷൻ ഡിസൈനർ ആയി ജോലി ചെയ്തത്. പിന്നീട് 2016 ൽ വിക്രം നായകനായി പുറത്തിറങ്ങിയ ഇരുമുഖൻ എന്ന സിനിമയിൽ ആർട്ട് ഡയറക്ടറായും താരം ജോലി ചെയ്തു.
2017 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഹലോ എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഹീറോ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് 2019 ൽ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ദുൽഖർ സൽമാൻ നായകനായി 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ആണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന മരക്കാർ അറബിക്കടലിലെ സിംഹം എന്ന സിനിമയിലും, ബ്രോ ഡാഡി എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.