ജീവിതകാലം മുഴുവനുള്ള വരുമാനമാർഗ്ഗം,ഉപ്പാകും ഉമ്മക്കും സ്വന്തമായി വീടും ഉണ്ടാകുന്നതുവരെ കല്യാണം കഴിക്കില്ല എന്ന് ബിഗ് ബോസ് താരം…

കല്യാണ വിഷയത്തിൽ മനസ്സുതുറന്നു പ്രിയ താരം.

ഹിന്ദി സിനിമയിലും ടെലിവിഷൻ സീരിയലുകളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹിന ഖാൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകമനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.

2009 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്. കാശ്മീരിൽ ജനിച്ച് താരം ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി. 2008 ൽ ഇന്ത്യൻ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിൽ ഓഡിഷനിൽ പങ്കെടുത്ത്, ടോപ് 30 പേരിൽ ഒരാളായി മാറാനും താരത്തിന് സാധിച്ചു. അവിടെ നിന്നാണ് താരം കരിയർ ആരംഭിക്കുന്നത്. കോളേജിൽ പഠിക്കുന്ന സമയത്താണ് താരം സീരിയലിൽ അഭിനയിക്കാനുള്ള ഓഡിഷനിൽ പങ്കെടുക്കുന്നത്.

സോഷ്യൽമീഡിയയിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 15 മില്യൻ അടുത്ത് ആരാധകർ താരത്തിനെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്. കല്യാണത്തെക്കുറിച്ച് ആണ് താരം വെളിപ്പെടുത്തിയത്.
“ജീവിതകാലം മുഴുവനുള്ള വരുമാനമാർഗ്ഗം, അച്ഛൻ അമ്മക്ക് സ്വന്തമായി വീടും ഉണ്ടാകുന്നതുവരെ കല്യാണം കഴിക്കില്ല” എന്ന താരത്തിന് വെളിപ്പെടുത്തലുകൾ കേട്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം.

തന്റെ അച്ഛനെയും അമ്മയെയും താരം എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നാണ് ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ കാലത്ത് പലരും സ്വന്തം കാര്യങ്ങളും താല്പര്യങ്ങളും നോക്കി അച്ഛനമ്മമാരെ വകവെക്കാതെ മുന്നോട്ട് പോകുന്ന സമയത്ത്, തന്റെ രക്ഷിതാക്കളെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് താരം ലോകത്തോട് വിളിച്ചു പറയുകയാണ്.

2009 മുതൽ 2016 വരെ 3500 ൽ കൂടുതൽ എപ്പിസോഡുകൾ പൂർത്തിയാക്കിയ Yeh Rishta Kya Kehlata hai എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സീരിയലിലെ സൂപ്പർവൈസർ പ്രൊഡ്യൂസറായ റോക്കി ജൈഷ്വൽ ആണ് താരത്തിന്റെ പങ്കാളി. 2014 മുതൽ ഇവർ ഡേറ്റിംഗ് നടത്തിക്കൊണ്ടിരിക്കുന്നു. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി ബിഗ് ബോസ് സീസൺ പതിനൊന്നിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു താരം.

Hina
Hina
Hina
Hina
Hina
Hina
Hina
Hina
Hina
Hina