ബിഗ് ബോസ് ൽ മത്സരാർത്ഥി ആയി എത്തുന്ന പ്രിയ താരത്തിന്റെ പിന്നാലെ കൂടി ആരാധകർ.
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റിഷോ ആണ് ബിഗ് ബോസ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഏതായാലും ബിഗ്ബോസ് റിയാലിറ്റി ഷോകൾക്ക് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും കൂടാതെ ഹിന്ദിയിലും വളരെ മികച്ച രീതിയിൽ റിയാലിറ്റിഷോ മുന്നോട്ടു പോകുന്നുണ്ട്.
ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസ് ഇതുവരെ 14 സീസനുകൾ പൂർത്തിയാക്കി. അതേ അവസരത്തിൽ നാല് സീസനുകൾ പൂർത്തിയാക്കാൻ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിലും ബിഗ് ബോസ് റിയാലിറ്റി ഷോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
മലയാളത്തിലെ താരരാജാവ് മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ആരാധകരേറെയാണ്. ആദ്യ സീസൺ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോയെങ്കിലും രണ്ടാമത്തെ സീസൺ കൊറോണ കാരണം പകുതിയിൽ വെച്ച് നിർത്തുകയായിരുന്നു. മൂന്നാമത്തെ സിസൻ വിജയകരമായി ആരംഭിച്ചു പക്ഷേ പിന്നീട് കൊറോണ കാരണം പകുതിയിൽ വച്ച് നിർത്തി. എന്നിരുന്നാലും അവസാനം വിജയിയെ പ്രഖ്യാപിക്കാൻ സീസൺ ത്രീ തയ്യാറായി. മലയാളത്തിന്റെ പ്രിയ താരം മണിക്കുട്ടൻ ആണ് ബിഗ് ബോസ് സീസൺ 3 റിയാലിറ്റി ഷോ വിന്നർ.
ഇപ്പോൾ പുതിയ സീസൺ തുടങ്ങാനുള്ള ഒരുക്കത്തിലാണ് തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് പുതിയ വാർത്ത. തമിഴ് ബിഗ് ബോസ് പുതിയ സീസനിൽ മത്സരത്തിനായി എത്തുമെന്ന് ഉറപ്പുള്ള ഒരാളുടെ പിന്നിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. അത് വേറെ ആരുമല്ല, യോഗിണി പ്രാദായിനി സർവ എന്ന മോഡലാണ്.
പ്രാദായിനി സർവ എന്ന തന്റെ പേരിനൊപ്പം യോഗിനി എന്ന പേര് താരം ചേർത്തു വച്ചിരിക്കുകയാണ്. യോഗ ചെയ്യുന്നതിനുള്ള താരത്തിന്റെ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നത്. ഒരുപാട് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം അറിയപ്പെട്ട ഒരു ഫാഷൻ മോഡലാണ്. ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ബോൾഡ് വേഷങ്ങളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബോഡി ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന താരം യോഗ നിത്യവും ചെയ്യുന്നുണ്ട്.
മോഡലിംഗ് രംഗത്തേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാനൊരു യോഗ ടീച്ചർ ആയേനെ എന്ന
താരത്തിന്റെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. താരത്തോടൊപ്പം മറ്റുപല മത്സരാർത്ഥികളുടെ ബിഗ് ബോസ് പുറത്തുവിട്ടിട്ടുണ്ട്. ഉലകനായകൻ കമലഹാസനാണ് തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. ഈ വരുന്ന ഒക്ടോബർ മൂന്നാം തീയതിയാണ് ബിഗ് ബോസ് അഞ്ചാം സീസൺ തമിഴിൽ ആരംഭം കുറിക്കുന്നത്.