നടിയായും നർത്തകിയായും മോഡലായും കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം ഇതുവരെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ശ്രീ മഹാലക്ഷ്മി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത്. മുണിയേണ്ടി വിലങ്ങിയാൽ മുൻരമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്നാ സിനിമയിലൂടെ കന്നടയിലും പ്രത്യക്ഷപ്പെട്ടു. ക്ലാസിക്കൽ ഡാൻസറായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അമൃത ടിവിയിലെ സൂപ്പർ ഡാൻസ്ലൂടെ ടെലിവിഷൻ ലോകത്തേക്ക് ചുവടു മാറി.
സിനിമയ്ക്ക് പുറമേ വെബ്സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ടിവി ഷോകളിൽ മത്സരാർത്ഥിയായും, വിധികർത്താവായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഒരു തെലുങ്ക് റിയാലിറ്റിഷോയിൽ ജഡ്ജ് ആയി എത്തുന്നുണ്ട്. ഈ പരിപാടിയിൽ നടി ചെയ്യുന്ന കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രേക്ഷകർ താരത്തെ വളരെ രൂക്ഷമായി വിമർശിക്കാനും ആരംഭിച്ചിട്ടുണ്ട്
ഒരു മത്സരാർത്ഥി നല്ല രീതിയിൽ പെർഫോം ചെയ്താൽ മത്സരാർത്ഥിക്ക് ഒരു ഉമ്മ നൽകുക ഇതിനു പുറമേ അയാളുടെ കവിൾ കടിച്ചു പറിക്കുകയും ചെയ്യുക എന്നതാണ് ഇപ്പോഴത്തെ പ്രവർത്തി. കഴിഞ്ഞ കുറേ ദിവസമായി ഷംനകാസിം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള കാരണം ഇതാണ്. നിരവധി ആളുകളാണ് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുന്നത്.
സഭ്യേതരമായ ഭാഷയിലാണ് പലരും താരത്തിനെതിരെ വിമർശനം ഉന്നയിക്കുന്നത്. കേട്ടാലറയ്ക്കുന്ന ഭാഷ. ഇപ്പോൾ ഇവർക്കുള്ള മറുപടിയുമായി താരം രംഗത്തെത്തിയതും വലിയ വാർത്തയായിരിക്കുകയാണ് . തൻറെ അമ്മയെ കടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആണ് ഷംന കാസിം മറുപടി നൽകിയിരിക്കുന്നത്.
നിങ്ങളെ ആരെങ്കിലും ജഡ്ജ് ചെയ്താൽ അത് നിങ്ങളുടെ പ്രശ്നമല്ല, അവരുടെ പ്രശ്നമാണ് എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ ആയി താരം നൽകിയത്. നിരവധി യുവാക്കളാണ് താരത്തിന് ഇപ്പോൾ പിന്തുണയുമായി രംഗത്തെത്തുന്നത്. ലൈംഗികദാരിദ്ര്യം മൂത്ത കുറേ അമ്മാവന്മാർ ആണ് വിമർശിക്കുന്നത് എന്നാണ് യുവാക്കൾ പറയുന്നത്.