
1996 സെപ്റ്റംബർ 23, സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം ആയിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും സൗത്ത് ഇന്ത്യൻ സിനിമകളിൽ താരാ റാണിയായി വിലസിയിരുന്ന സിൽക്ക് സ്മിത എന്ന അഗ്രഗണ്യ കലാകാരി ഈ ലോകത്ത് നിന്ന് വിട പറഞ്ഞ ദിവസം ആയിരുന്നു അത്. 36 ന്റെ ചെറുപ്പമായിരുന്നു അന്ന് താരത്തിന്.

സിനിമാലോകത്തുനിന്ന് ആ വസന്തം മണ്മറഞ്ഞു പോയിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. പക്ഷേ താരത്തെ ഇന്നും സിനിമാലോകം ഓർത്ത് വെക്കുന്നു എന്ന് വെച്ചാൽ അന്ന് താരം സിനിമാലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല. സമൂഹമാധ്യമങ്ങൾ ഒന്നും തീരെ ഇല്ലാത്ത ആ സമയത്ത് സിൽക്ക് സ്മിത എന്ന നടി ആബാലവൃദ്ധ ജനങ്ങളുടെ മനസ്സിൽ ഒരു കുളിരായി മാറിയിരുന്നു.

വശ്യതയുടെ പര്യായമായിരുന്നു സിൽക്ക് സ്മിത എന്ന കലാകാരി. ബോൾഡ് വേഷങ്ങൾ ഇന്ന് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന പല പ്രമുഖ നടിമാരുടെയും റോൾമോഡൽ താരം തന്നെയായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഏത് വേഷം നല്കിയാലും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്തിരുന്നത്. ഇക്കിളി പടങ്ങൾ ചെയ്തുകൊണ്ടാണ് താരം ഇത്രയധികം പ്രശസ്തി നേടിയത്.

മുപ്പത്തിയാറാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞ താരം 17 വർഷക്കാലം സിനിമയിൽ സജീവമായിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ 450 ൽ കൂടുതൽ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ തന്നെ ഒരു അത്ഭുതമാണ്. 36 വയസ്സിന് മുമ്പ് 450 സിനിമകളിലാണ് താരം പ്രത്യക്ഷപ്പെട്ടത്!! തെലുങ്ക് തമിഴ് മലയാളം കന്നട ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമയിലെ സെ ക്സ് സിംബൽ എന്ന നിലയിലാണ് താരം അറിയപ്പെട്ടത്. 1980-കളിലെ സിനിമകളിൽ ഐറ്റം ഡാൻസിലൂടെ താരം യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു. വിജയലക്ഷ്മി എന്ന പേരിനേക്കാൾ സിൽക്ക് സ്മിത എന്ന പേരിലാണ് താരം സിനിമാലോകത്ത് അറിയപ്പെടുന്നത്. 17 വർഷത്തെ അഭിനയ ജീവിതം താരം സ്വയം തീർത്തതാണ് എന്ന് ആലോചിക്കുമ്പോഴാണ് ഏറെ സങ്കടം.

വളരെ പാവപ്പെട്ട കുടുംബത്തിലാണ് താരം ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിക്കേണ്ടി വന്നു. ഭർത്താവിന്റെ കുടുംബവും ഭർത്താവ് മോശമായി പെരുമാറിയതിന് തുടർന്ന് താരം വീടുവിട്ടു. പിന്നീട് താരം ടച്ച് അപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ കരിയർ ആരംഭിച്ചു. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് താരം സിനിമയിൽ കടന്നുകൂടി. വണ്ടിച്ചക്കരം എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് താരം സിനിമാലോകത്ത് കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്.

നമ്മെ പിരിഞ്ഞു 25 വർഷം ആയതിന്റെ ഓർമകളിലാണ് ഇപ്പോൾ ആരാധകർ. താരത്തിന് ഓർമ്മകൾ അയവിറക്കുക യാണ് ആരാധകലോകം. താരത്തെ ഓർത്തു കൊണ്ടുള്ള ഒരുപാട് കുറിപ്പുകളും ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. ഇതുപോലെയുള്ള നടി ഇനി സിനിമാലോകത്ത് ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.


