കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മാളവിക മോഹനൻ.
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മാളവിക മോഹനൻ. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാലോകത്തുനിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചു. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന നടി എന്ന ബഹുമതിക്ക് താരം അർഹതപ്പെട്ടിരുന്നു.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളം തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സിനിമാട്ടോഗ്രാഫർ കെ യു മോഹനൻ ആണ് താരത്തിന്റെ പിതാവ്.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് മില്യൺ അടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് നടി എന്ന് വേണമെങ്കിൽ താരത്തെ വിശേഷിപ്പിക്കാവുന്നതാണ്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോകൾ താരം തുടർച്ചയായി ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. പോർച്ചുഗൽ തെരുവിലൂടെ രാജ്ഞിയെപ്പോലെ നടക്കുന്ന മാളവികയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളസിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ യുവനടൻ ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ പട്ടം പോലെ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തതാണ് അഭിനയ ലോകത്തേക്കുള്ള താരത്തിന്റെ കടന്നുവരവ്. പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.
നിർണായകം, ദ ഗ്രേറ്റ് ഫാദർ എന്നീ മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ഈ അടുത്ത് വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടി ആയി മാറിയത്. താരത്തിന്റെ പല സിനിമകളും അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.