
പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിമാരുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നാലെ ആരാധകർ എപ്പോഴും പോകാറുണ്ട്. ആരാണീ സുന്ദരി എന്ന് തിരഞ്ഞിറങ്ങാൻ ആരാധകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മേക്കോവറുകളും പല താരങ്ങളും നടത്താറുണ്ട്. അങ്ങിനെ ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന പതിവുള്ള നടിയാണ് നഭ നടേശ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് 20 ലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. താരത്തിന്റെ ഇന്സ്റ്റാഗ്രാമിലെ ഓരോ ഫോട്ടോകൾക്കും ലക്ഷങ്ങളാണ് പ്രതികരണവുമായി എത്തുന്നത്. തന്റെ മനം മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഫോട്ടോകളുടെ ഹൈലൈറ്റ്.

ആരാധകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുന്നതിനും താരം പിറകോട്ടല്ല. സൗന്ദര്യം മാത്രമല്ല താരത്തിന്റെ മികവ്, മികച്ച അഭിനയം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തിയ താരമാണ് നഭ നടേശ്. കന്നട തെലുങ്ക് സിനിമകളിൽ സജീവമാണ് താരം. 2015 ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്.

ഹാട്രിക് ഹീറോ ശിവരാജ് കുമാർ നായകനായ വജ്രകായ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി കന്നടയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ ഇപ്പോൾ സിനിമാ ലോകത്ത് സജീവമാണ് താരം.

മൂന്നുവർഷം കഴിഞ്ഞ് 2018 ലാണ് താരം ആദ്യമായി തെലുങ്കിൽ പ്രത്യക്ഷപ്പെടുന്നത് .നന്നു ഡോച്ചുകുണ്ടുവത്തെയാണ് ആദ്യ തെലുങ്കു സിനിമ. ലീ, ഷീബ, അദ്‌ഗോ, ഐ സ്മാർട് ശങ്കർ, ഡിസ്കോ രാജ തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട സിനിമകൾ.

ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായ വലിയ ആരാധകവൃന്ദം താരത്തിനുണ്ടായി. ആദ്യം മോഡൽ രംഗത്ത് സജീവമായിരുന്നു. കുറച്ചുകാലം ഭരതനാട്യം പഠിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് കരിയർ സിനിമയിലേക്ക് തിരിച്ചു വിടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നത്. സ്റ്റൈലിഷ് ലഹങ്കയിൽ മനംമയക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. ഗോൾഡൻ ലഹങ്കയിൽ മാലാഖയെ പോലെ സുന്ദരിയാണ് എന്നാണ് ആരാധകരെല്ലാം അഭിപ്രായപ്പെടുന്നത്.










