
പഴയകാല ഓർമ്മകൾ പങ്കുവെച്ച് സനുഷ.

ഒരു പത്തു വർഷം മുമ്പുള്ള ലോകമല്ല ഇപ്പോൾ. കാലം ഒരുപാട് മാറി. കാലത്തിനനുസരിച്ച് സമൂഹവും മാറി. മനുഷ്യൻമാരുടെ സ്വഭാവം മുതൽ എല്ലാം മാറിയിട്ടുണ്ട്. സാങ്കേതികവിദ്യകൾ ഒരുപാട് മുന്നോട്ടു പോയിരിക്കുകയാണ്. 90 കളിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും മാറിയിട്ടുണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല. കാലത്തിനനുസരിച്ചുള്ള അനിവാര്യം മാറ്റങ്ങളാണ് എല്ലാവരിലും കാണാൻ സാധിക്കുന്നത്.

ഇതിൽ ഏറ്റവും സ്ഫോടനാത്മകമായ മാറ്റം സംഭവിച്ച ഒന്നാണ് മൊബൈൽ ഫോണുകൾ. കേവലം ഫോൺ വിളിക്കാനും, ടെസ്റ്റ് മെസ്സേജുകൾ അയക്കാനും മാത്രം ഉപയോഗിച്ചിരുന്ന ഫോണുകളിൽ നിന്ന് ഇന്ന് എന്തും ഏതും വിരൽത്തുമ്പിൽ ലഭിക്കുന്ന രൂപത്തിലേക്ക് കാലം മാറിയിട്ടുണ്ട്. മൊബൈൽ ഫോൺ ടെക്നോളജി അതിന്റെ പീക്ക് ലെവലിൽ എത്തി എന്ന് വേണം പറയാൻ. ഇനിയും ഒരുപാട് അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾക്ക് കാലം സാക്ഷ്യം വഹിക്കും എന്നതിൽ സംശയമില്ല.

ഇത്തരത്തിൽ പഴയകാല മൊബൈൽ ഫോണിന്റെ ഓർമ്മകൾ പങ്കു വെച്ചിരിക്കുകയാണ് പ്രിയ താരം സനുഷ സന്തോഷ്. തന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന നോക്കിയ ഫോണും, മെസ്സേജും ഫോട്ടോ അടക്കം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് താരം ആരാധകരെ അറിയിച്ചത്. അന്ന് ഇന്നത്തെപ്പോലെ വീഡിയോകോളോ വാട്സ്ആപ്പ് പോലോത്ത ആപ്ലിക്കേഷനുകളും ഇല്ലായിരുന്നു.

രഹസ്യ പ്രണയങ്ങൾ കൂടുതലും നടന്നിരുന്നത് ഇത്തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജ് ചാറ്റിങ്ങിലൂടെ ആയിരുന്നു. ആ അനുഭവമാണ് താരം പങ്കുവെച്ചത്. ” I miss you so much today. don’t reply. this is my mom’s number ” നിന്നെ ഞാൻ വല്ലാണ്ട് മിസ്സ് ചെയ്യുന്നു. റിപ്ലൈ തരരുത്. ഇത് എന്റെ അമ്മയുടെ നമ്പർ ആണ്. എന്നാണ് നോക്കിയ ഫോൺ ടെസ്റ്റ് മെസ്സേജ് ഫോട്ടോ പങ്കുവെച്ചത്. തന്റെ പഴയകാല ഓർമ്മകൾ അയവിറക്കിയാണ് ഫോട്ടോ പങ്കുവെച്ചത്.

ബേബി സനുഷ എന്ന നിലയിൽനിന്ന് ഹീറോയിൻ സനുഷ എന്ന നിലയിലേക്ക് മാറിയ മലയാളത്തിന്റെ പ്രിയ നടിയാണ് സനുഷ സന്തോഷ്. അഭിനയപ്രാധാന്യമുള്ള ബാലതാര വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഭിനയപ്രാധാന്യമുള്ള നായികവേഷം കൈകാര്യം ചെയ്തുകൊണ്ട് ആരാധകർക്കിടയിൽ കൂടുതലും പ്രിയങ്കരിയായി മാറി.

കാഴ്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് 2004 ൽ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. 1998 ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി നായികവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്.









