എക്സിക്യൂട്ടീവ് ലുക്കിൽ ശ്രദ്ധ ദാസ്. ഇതിലും ഹോട്ട് 🔥 തന്നെ എന്ന് ആരാധകർ..😍🥰

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം ശ്രദ്ധ ദാസ്.

അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ശ്രദ്ധ ദാസ്. തന്റെ സൗന്ദര്യം കൊണ്ട് അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഏത് ഭാഷയിൽ വേഷങ്ങൾ ചെയ്താലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

മലയാളം കന്നഡ തെലുങ്ക് ബംഗാളി ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ഭാഷകളിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടുതന്നെ താരത്തിന് ആരാധകരേറെയാണ്. നടി മോഡൽ ഗായിക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ ശ്രദ്ധ ദാസ് എന്ന കലാകാരിക്ക് സാധിച്ചു. 2008 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.ഇൻസ്റ്റഗ്രാമിൽ മാത്രം 22 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. സാരിയുടുത്ത ശാലീന സുന്ദരിയായും ഹോട്ട് ആൻഡ് ഗോൾഡ് വേഷങ്ങളിലും താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ കിടിലൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. മാസ്സ് എക്സിക്യൂട്ടീവ് ലുക്കിലാണ് താരം പുത്തൻ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷ്ണ തേജ എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോ ക്യാമറയിൽ ഒപ്പിയെടുത്തത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ താരം ഓരോ ഫോട്ടോകൾക്കും നൽകിയിട്ടുണ്ട്.

2008 ൽ സിദ്ദു ഫ്രം സീകകുളം എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ ടു ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീടങ്ങോട്ട് താരത്തിന് ഒരുപാട് അവസരങ്ങൾ തേടിയെത്തി. ലാഹോർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്.

ഹോസ പ്രേമ പുരാണ എന്ന സിനിമയിൽ 2012 ൽ അഭിനയിച്ചുകൊണ്ട് താരം കന്നട സിനിമാലോകത്തേക്ക് ചുവടുവെച്ച്. തൊട്ടടുത്തവർഷം മലയാളത്തിലും അരങ്ങേറി. 2013 വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. 2014 ൽ ദി റോയൽ ബംഗാൾ ടൈഗർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബംഗാളിയിലും അരങ്ങേറ്റം കുറിച്ചു.

Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha
Shraddha