
മലയാള സിനിമ പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ ആരാധിക്കുന്ന യുവ അഭിനയത്രി ആണ് ഐശ്വര്യ ലക്ഷ്മി. അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിക്കുകയും നിറ സാന്നിധ്യമായി തിളങ്ങി നിൽക്കുകയും ചെയ്യുന്നു. 2017 മുതൽ താരം ചലച്ചിത്ര മേഖലയിൽ സജീവമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.

രണ്ടാമത് അഭിനയിച്ച മായാനദി എന്ന ചിത്രവും മികച്ച വിജയം നേടി. അഭിനയവും മോഡലിംഗും ഒക്കെ തുടങ്ങുന്നതിനു മുമ്പ് താരം എംബിബിഎസ് ബിരുദം എടുത്തിട്ടുണ്ട്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നാണ് എം.ബി.ബി.എസ്. ബിരുദം നേടിയത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്താണ് ആദ്യ സിനിമയിലേക്കുള്ള അവസരം വരുന്നത്.

പഠന കാലത്താണ് മോഡലിന് ആരംഭിച്ചത്. 2014 മുതൽ ആണ് താരം മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജുകൾ ഐശ്വര്യയുടെ ഭംഗിയിൽ ആസ്വാദക ഹൃദയങ്ങൾ കണ്ടിട്ടുണ്ട്. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾക്കെല്ലാം മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും നേടിയിട്ടുണ്ട്. തന്റെ കൈകളിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ ഓരോന്നിനെയും ഒന്നിനൊന്നു മികച്ചതാക്കാനും പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യം ആക്കാൻ വേണ്ടിയും കഠിനപ്രയത്നം ചെയ്യുന്ന ആളാണ് താരം.

താരം നായികയായ കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയൊടൊപ്പം പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർ എല്ലാവരും താരത്തോട് ഇരുവരും തമ്മിലുള്ള ബന്ധമെന്താണ് എന്ന് ചോദിക്കാറുണ്ട്.

ഇതുവരെയും പ്രേക്ഷക ഹൃദയങ്ങൾ എല്ലാം വിശ്വസിച്ചിരുന്നത് ഐശ്വര്യ ലക്ഷ്മിയുടെ കസിൻ ബ്രദർ ആണ് ഗോവിന്ദ് എന്നാണ് പക്ഷേ സത്യം അതല്ല എന്നും തങ്ങൾ വെറും സുഹൃത്തുക്കളാണെന്നും ആദ്യ സിനിമയുടെ സംഗീതം നിർവഹിച്ചത് അദ്ദേഹമായിരുന്നു എന്നും അപ്പോൾ തുടങ്ങിയ സൗഹൃദ ബന്ധം ആണ് എന്നുമാണ് ഇന്റർവ്യൂവിൽ താരം തുറന്നു പറഞ്ഞിരിക്കുന്നത്.









