ബാല താരങ്ങളായി ചലച്ചിത്ര മേഖലയിൽ വന്ന് അഭിനയ വൈഭവം കൊണ്ട് ഒരുപാട് മികച്ച കഥാപാത്രങ്ങളെ അന്വർത്ഥമാക്കിയ താരങ്ങളിൽ ഏറ്റവും പ്രശസ്തി നേടിയ താരമാണ് എസ്തർ അനിൽ. 2010 മുതൽ താരം ചലച്ചിത്ര അഭിനയ മേഖലയിൽ സർവ്വ സജീവമാണ്. താരം ആദ്യം അഭിനയിച്ചത് മല്ലി എന്ന കഥാപാത്രമായിരുന്നു. അവിടം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം അഭിനയിച്ചത്.
2010 ലാണ് താരം അഭിനയിച്ചു തുടങ്ങുന്നത്. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയാണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായി മാറിയത്. പഠനത്തിലും താരം മികച്ചു നിൽക്കുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ ആണ് പഠനം. കോക്റ്റൈൻ, വയലിൻ ഡോകട്ർ ലവ്, മല്ലു സിങ് , ആഗസ്ത് ക്ലബ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.
കൂട്ടത്തിൽ കൂടുതൽ പ്രേക്ഷകർക്ക് പ്രിയമായത് ദൃശ്യം എന്നാ സിനിമയുടെ രണ്ട് ഭാഗങ്ങളിലൂടെയും കൂടെയാണ്. രണ്ട് ഭാഗങ്ങളിലും മികച്ച അഭിനയം കാഴ്ചവെക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ജോർജിന്റെ മകളായ അനു എന്ന കഥാപാത്രമായിരുന്നു താരം ദൃശ്യത്തിൽ അവതരിപ്പിച്ചത്. മികച്ച ആരാധക അഭിപ്രായം വേഷത്തിന് ലഭിക്കുകയും ചെയ്തു.
ഓൾ എന്ന സിനിമയിലൂടെ ആണ് താരം നായികയായി അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമായി ഇടപഴകാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകളും കൊച്ചുകൊച്ചു വിശേഷങ്ങളും പങ്കുവെക്കുന്നതിനപ്പുറം സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും അനുഭവങ്ങളും താരം തുറന്നു പറയാറുണ്ട്.
പ്രേക്ഷകർക്ക് എല്ലാം സ്വന്തം വീട്ടിലേക്ക് കൊച്ചു കുട്ടിയെപ്പോലെ താരത്തെ ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഫോട്ടോകളും മറ്റും പെട്ടെന്ന് തരംഗം ആകാറുണ്ട്. താരത്തിന്റെ പുതിയ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പെട്ടെന്നാണ് ചിത്രം പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ഇപ്പോൾ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. എന്തൊരു ഗ്ലാമർ ആണ് ഈ കൊച്ചിന് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ ചോദിക്കുന്നത്. ഒരുപാട് ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.