ബൈക്ക് റൈഡിങ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ച് താരം.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. ഒരു സമയത്ത് മലയാള സിനിമയിലെ സജീവസാന്നിധ്യമായിരുന്നു താരം.
ദിവ്യ വെങ്കട്ട സുബ്രഹ്മണ്യം എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നതിനു ശേഷം കനിഹ എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. മലയാളസിനിമയിൽ സജീവമാണെങ്കിലും കന്നട തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2002 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. നടി ടിവി അവതാരക, പ്ലേബാക്ക് സിംഗർ, വോയിസ് ആക്ടർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം എട്ടര ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ പെട്ടെന്ന് തന്നെ വൈറലാവുകയാണ് പതിവ്. നിലപാടുകൾ കൊണ്ടും താരം ശ്രദ്ധേയമാണ്. വ്യത്യസ്തമായ ആശയങ്ങളും നിലപാടുകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഹാർലി-ഡേവിഡ്സൺ ബൈക്കിൽ റൈഡ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോയുമാണ് ഇന്റഗ്രാമിൽ വൈറൽ ആയിട്ടുള്ളത്. ഒരുപാട് വർഷത്തെ ആഗ്രഹം നിറവേറ്റി എന്ന രൂപത്തിലാണ് താരം ഫോട്ടോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്.
“Happiness have always wanted to learn to ride these big bikes, but fear come in between.
Today i let go of that fear and experienced true joy and thrills with this monster. ” ഇതുപോലത്തെ വലിയ ബൈക്കുകൾ ഓടിക്കാൻ എന്നുള്ളത് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പക്ഷേ അന്നൊക്കെ പേടി എന്നെ തളർത്തി. പക്ഷേ ഇന്ന് ഞാന് പേടിയെ തോൽപ്പിച്ചു ഈ വലിയ ബൈക്കിൽ ത്രില്ലടിച്ച് യാത്ര ചെയ്തു. എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.
2002 ഇൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ യാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ തുടർച്ചയായി പ്രത്യക്ഷപ്പെട്ട താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2006 ൽ പുറത്തിറങ്ങിയ എന്നിട്ടും എന്ന സിനിമയിലാണ്. പിന്നീട് താരം മലയാള സിനിമയിൽ സജീവമായി. സിനിമാലോകത്തെ താരം ഇന്നും സജീവമാണ്.