ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം അഭിനയ വൈഭവം കാഴ്ചവെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ് സനുജ സോമനാഥ്. ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. മലയാള സിനിമയിൽ ആണ് താരം കൂടുതൽ തിളങ്ങി നിന്നത്.
മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യം സിനിമയിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട സംവിധായകനായി മാറിയ ജിത്തു ജോസഫ് ആണ് ഈ സിനിമ സംവിധാനം ചെയ്തത്. കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തിയ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
താരം മലയാളത്തിനു പുറമേ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആർ എൽ രവി സംവിധാനം ചെയ്ത “ഉങ്കളാ പോടനും സാർ” എന്ന സിനിമയിലാണ് താരം തമിഴിൽ പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിനയം തന്നെയാണ് താരത്തെ സിനിമ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു.
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലും തമിഴിലും ആണ് താരം കൂടുതൽ സിനിമകൾ ചെയ്തത് ഭാഷകൾ ഏതാണെങ്കിലും മികച്ച അവതരണ രീതി കൊണ്ട് തന്നെ ഭാഷകൾക്ക് അതീതമായി ആരാധകരെ ഉണ്ടാക്കിയെടുക്കാൻ താരത്തിനു സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.
താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേരള സ്റ്റൈൽ ഡ്രസ്സിൽ സുന്ദരിയായണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരത്തിന്റെതായി പുറത്തു വരുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മികച്ച പ്രതികരണമാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിക്കുന്നത്.