കിടിലൻ ഡാൻസ് വീഡിയോയുമായി സീരിയൽ നടി ശിവാനി നാരായണൻ… വീഡിയോ കാണാം.
മോഡൽ രംഗത്തിലൂടെ കടന്നുവന്ന് പിന്നീട് തമിഴ് സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ നടിയും മോഡലും ആണ് ശിവാനി നാരായണൻ. പാഗൽ നിലാവ് എന്ന സീരിയലിലെ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. 19 വയസ്സുള്ള താരം ഇതിനകം സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട സീരിയൽ നടി ആയി മാറിയിരിക്കുകയാണ്.
ചെന്നൈയിലാണ് താരത്തിന്റെ ജനനവും വളർച്ചയും ബാല്യകാല പഠനവും. ചെറുപ്പം മുതലേ അഭിനയത്തോടുള്ള താല്പര്യം പിന്നീട് മോഡൽ രംഗത്തേക്കുള്ള ചുവടുവെപ്പ് ആയി മാറി. 2016 ലാണ് താരം ആദ്യമായി മിനിസ്ക്രീൻ പ്രത്യക്ഷപ്പെടുന്നത്. തമിഴ് ടിവി ഷോ ആയ ശരവണൻ മീനച്ചി സീസൺ 3 യിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.
വിജയ് ടിവി ടെലികാസ്റ്റ് ചെയ്തിരുന്ന ജോഡി ഫൺ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും കൂടിയായിരുന്നു താരം. കടൈ കുട്ടി സിംഗം, റേറ്റയി രാജ എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സീരിയൽ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
രണ്ട് മില്യണിന് മുകളിൽ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസിന്റെ തമിഴിൽ പതിപ്പിലെ ഈ കഴിഞ്ഞ സീസണിൽ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ മത്സരാർത്ഥിയായും താരം അറിയപ്പെട്ടു.
പ്രശസ്ത മോഡലായ താരം വളരെ വേഗത്തിൽ തന്നെ അഭിനയത്തിലേക്ക് വരികയും നിരവധി ടെലിവിഷൻ ഷോകളിലും സീരിയലിലും തിളങ്ങുകയും ചെയ്തെങ്കിലും താരത്തിന് മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ ഉണ്ടാവുന്നത് തമിഴ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഒരുപാട് സജീവമായ ആരാധകർ ഉള്ള താരം പങ്കുവെക്കുന്ന പോസ്റ്റുകൾ ഓരോന്നും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്യാറുണ്ട്. ‘കാതുവാകുള രണ്ട് കാതൽ’ എന്ന വിജയ് സേതുപതി നായകനാവുന്ന വിഘ്‌നേശ് ശിവൻ ചിത്രത്തിലെ ‘ടു ടു ടു..’ എന്ന ഗാനത്തിനൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ശിവാനിയുടെ ഡാൻസ് വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഡാൻസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗം ആവുകയും ചെയ്തു. താരത്തിന്റെ സൗന്ദര്യത്തെയും മെയ് വഴക്കത്തെയും ആരാധകർ പ്രശംസിക്കുന്നുണ്ട്.