ഹോട്ട് ഫോട്ടോകളിൽ തിളങ്ങി ഐശ്വര്യ ലക്ഷ്മി.
നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാളത്തിന് പുറമെ തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഒരു എംബിബിഎസ് കാരിയാണ്. എറണാകുളത്തെ ശ്രീനാരായണ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ൽ നിന്ന് ബിരുദം നേടിയ താരം ഇന്റേൺഷിപ് പൂർത്തിയാക്കിയിരുന്നു. പിന്നീടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.
താരം ഈ അടുത്തായി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത് തികച്ചും ബോൾഡ് വേഷങ്ങളിലാണ്. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. പല മാഗസിനുകളുടെ കവർ ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ സാറിയുടുത്ത കിടിലൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഫോട്ടോകൾ ആരാധകാർ ഏറ്റെടുത്തിരിക്കുന്നു.
2014 മുതൽ താരം മോഡൽ രംഗത്ത് സജീവമാണ്. ഒരുപാട് മാഗസിനുകളുടെ കവർ ഫോട്ടോകളിലും പല പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ടോവിനോ നായകനായി പുറത്തിറങ്ങിയ മായാനദി എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.
പിന്നീട് താരം ഒരുപാട് തുടർ വിജയങ്ങൾ സിനിമകളിൽ അഭിനയിച്ചു. വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, ആക്ഷൻ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. വിശാൽ നായകനായി പുറത്തിറങ്ങിയ ആക്ഷൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗോഡ്സേ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്.