സിനിമയിൽ വരുന്ന പെൺകുട്ടികൾ കുരുക്കിൽ വീഴുന്നത് ആ രണ്ട് കാര്യത്തിൽ; എന്നാൽ എനിക്ക് അബദ്ധം പറ്റിയത് മറ്റൊരു കാരണം കൊണ്ട്; മൈഥിലിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ !!

തനിക്ക് പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് മൈഥിലി.

മലയാള സിനിമയിലെ വിജയ നായികമാരിൽ ഒരാളാണ് മൈഥിലി. അഭിനയപ്രാധാന്യമുള്ള ഒരു പാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏകദേശം 30 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2009-ലെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ആലോലം മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

2010 മുതൽ 2015 വരെ മലയാള സിനിമയിലെ ഏറ്റവും മികച്ച നായിക എന്ന രീതിയിൽ താരം അറിയപ്പെട്ടിരുന്നു. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. മലയാള സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ട താരം മലയാളത്തിലെ ഒരുപാട് മികച്ച നടൻ മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ സാധിച്ചിട്ടുണ്ട്. 2019 ൽ ആണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.

2015 മുതൽ താരം സിനിമയിൽ പഴയതുപോലെ സജീവമല്ല. ഇതിന്റെ പിന്നിലെ കാരണം താരം ഈ അടുത്ത് വെളിപ്പെടുത്തുകയുണ്ടായി. തന്റെ ജീവിതത്തിൽ ഉണ്ടായ കറുത്ത അധ്യായങ്ങളെ കുറിച്ചാണ് താരം മനസ്സുതുറന്നത്. താരത്തിനെതിരെ സമൂഹം മാധ്യമങ്ങളിലും മറ്റും പരക്കെ പ്രചരിച്ച വാർത്തകളും തുടർന്ന് താരം നേരിടേണ്ടിവന്ന പ്രശ്നങ്ങളുമാണ് മൈഥിലി തുറന്നു പറഞ്ഞത്.

മലയാള സിനിമയിലെ സജീവസാന്നിധ്യമായി തുടരുന്ന സമയത്താണ് താരത്തിന്റെ സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പരന്നത്. അത് താരത്തെ വല്ലാതെ തളർത്തി. താര ത്തിന്റെ കരിയർ തന്നെ അത് ഇല്ലാതാക്കി എന്ന് വേണം പറയാൻ. പിന്നീട് അത് തന്റെ അഭിനയ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചു എന്ന് താരം തുറന്നു പറയുന്നുണ്ട്.

സിനിമയിൽ നിന്ന് തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല, ഉണ്ടായതൊക്കെ വ്യക്തിജീവിതത്തിലെ സ്വയം തെറ്റുകൾ മാത്രമാണ് എന്ന് താരം പറയുന്നുണ്ട്. സെലക്ടീവ് അല്ലാത്ത ചിത്രങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ കരിയറിനെ ബാധിച്ചത് എന്റെ വ്യക്തിപരമായ തെറ്റുകൾ മാത്രമാണ്. എന്റെ ഒരുപാട് കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും എന്നെ ബാധിച്ചിട്ടില്ല എന്നും വ്യക്തമാക്കി.

പല പെൺകുട്ടികളും കുരുക്കിൽ പെടുന്നത് രണ്ട് കാര്യങ്ങൾ കൊണ്ടാണ്. ഒന്ന് അവർക്ക് കൃത്യമായി ഉപദേശങ്ങൾ നൽകാൻ ആളില്ല എന്ന് കാരണം കൊണ്ടാണ്. മറ്റൊന്ന് എത്ര ഉപദേശങ്ങൾ നൽകിയെങ്കിലും മനസ്സിലാക്കാത്തത് കൊണ്ടാണ്. ഈ രണ്ടും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞാൻ മൂന്നാമത്തെ ഗണത്തിൽ പെട്ട ആളാണ്. അതായത് ജീവിതത്തിൽ നിന്ന് പണികിട്ടി പഠിച്ച ആളാണ് ഞാൻ. എന്നും താരം വ്യക്തമാക്കി.

Mythili
Mythili
Mythili
Mythili
Mythili
Mythili
Mythili