രശ്മിക മന്ദന അഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്നെ തരംഗമായി മാറിയ താരമാണ് രശ്മിക മന്ദന. ദേശീയ ക്രഷ് എന്ന നിലയിൽ തന്നെ താരം അറിയപ്പെടുന്നു. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും താരം ചുരുങ്ങിയ കാലയളവിൽ ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. നിലവിൽ ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം.
സിനിമയിൽ സജീവസാന്നിധ്യമായതുപോലെ തന്നെ താരം പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരം അഭിനയിച്ച പുതിയ പരസ്യം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. മലയാളി ട്രോളൻ മാരുടെ ഇഷ്ടവിഷയം ആയി ഈ പരസ്യം മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രശ്മിക അഭിനയിച്ച പരസ്യത്തിന് ട്രോള് പെരുമഴയാണ് കാണാൻ സാധിക്കുന്നത്.
രശ്മിക മന്ദന യും വിക്കി കൗശലും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ‘മാച്ചോ’ ജെഡ്‌ഡിയുടെ പരസ്യം ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഫിറ്റ്നസ് ട്രെയിനർ ആയാണ് രശ്മിക മന്ദന പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ അവസരത്തിൽ വിക്കി കൗശൽ സ്റ്റുഡന്റ് എന്നനിലയിലാണ് പരസ്യത്തിൽ കാണപ്പെടുന്നത്. ട്രെയിൻ ചെയ്യുന്ന സമയത്ത് വിക്കി കൗശൽ ധരിച്ച മാച്ചോ ജഡ്ഡി കണ്ട് അത്ഭുതപ്പെടുന്ന രശ്മിക മന്ദന ആണ് പരസ്യതിലെ ഹൈലൈറ്റ്.
ഇതിനെയാണ് ട്രോളൻമാരെ ഏറ്റെടുത്തത്. ഡോക്ടർ സരോജ് കുമാർ എന്ന സിനിമയിൽ സർക്കാസം എന്ന നിലയിൽ ശ്രീനിവാസൻ അഭിനയിച്ച കാവാലൻ ജെട്ടി യാണ് ട്രോളുകളുടെ ഹൈലൈറ്റ്. കൂടാതെ മറ്റു പല പ്രശസ്ത ട്രോൾ മീം കൾ നമുക്ക് കാണാൻ സാധിക്കും. ഏതായാലും മാച്ചോ മലയാളികൾ ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിൽ താരപദവിയിലേക്ക് എത്തിയ താരമാണ് രശ്മിക മന്ദന. സൂപ്പർ ഹിറ്റ് ക്യാമ്പസ് സിനിമയായ കിരിക്ക് പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് തുടർ വിജയങ്ങൾ താരത്തെ തേടിയെത്തി. വിജയ് ദേവരകൊണ്ട നായകനായി പുറത്തിറങ്ങിയ ഗീതാഗോവിന്ദം എന്ന സിനിമയിലൂടെ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടാൻ തുടങ്ങി.
ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് വിക്കി കൗശൽ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ഫിലിം ഫെയർ അവാർഡ്, ദേശീയ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തിയിട്ടുണ്ട്. Uri: The Surgical Strike എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.