ചേച്ചീനെ ഒരു കളിക്ക് കിട്ടുവോ? സാധികയോട് ഞരമ്പൻ. താരം നൽകിയ മറുപടി കണ്ടോ!!!

ഞരമ്പന് കിടിലൻ മറുപടി നൽകി സാധിക.

സമൂഹമാധ്യമങ്ങളിൽ ഞരമ്പമാരുടെ ആക്രമണം സാധാരണയാണ്. കമന്റ്‌ ബോക്സ് കളിലും അതല്ലെങ്കിൽ പേഴ്സണൽ മെസേജുകൾ അയച്ചുകൊണ്ട് ശല്യപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഞരമ്പന്മാർ സോഷ്യൽ മീഡിയയിൽ ധാരാളമുണ്ട്. സ്ത്രീകൾക്ക് അശ്ലീലമായ മെസേജുകൾ അയച്ചുകൊണ്ട് ആനന്ദം കൊള്ളുകയാണ് ഇവർ.

ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങൾ സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്കും ഉണ്ടാകാറുണ്ട്. പലരും ഇത് കണ്ടില്ല എന്ന മട്ടിൽ മുന്നോട്ടു പോവുകയാണ്. പക്ഷേ മറ്റുപലരും ഉരുളക്കുപ്പേരി എന്ന പറയുന്നപോലെ കിടിലൻ മറുപടി നൽകാറുണ്ട്. ഒരുപാട് ക്ഷമിച്ച് ഒട്ടും സഹിക്കാൻ പറ്റാതെ വരുമ്പോൾ ആണ് ഇത്തരത്തിലുള്ളവർക്ക് മറുപടി സെലിബ്രിറ്റികൾ നൽകാറുള്ളത്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് സാധിക വേണുഗോപാൽ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഏതു വേദിയിലും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. വിമർശനങ്ങൾക്ക് അതേ രീതിയിൽ തന്നെ ചുട്ട മറുപടി നൽകുന്നതാണ് താരത്തിന്റെ പ്രത്യേകത.

സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ ചൊറി കമന്റുകൾ രേഖപ്പെടുത്തുന്ന വർക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചു താരം മറുപടി നൽകാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച് പുത്തൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത് . ഇൻസ്റ്റാഗ്രാം മെസ്സഞ്ചറിൽ താരത്തോട് മോശമായ രീതിയിൽ മെസ്സേജ് അയച്ചവന്റെ സ്ക്രീൻഷോട്ട് അടക്കം എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് താരം പങ്കുവച്ചത്.

വളരെ മോശമായ രീതിയിലാണ് സാധികക്ക് അയാൾ മെസ്സേജ് അയച്ചത്.
” ചേച്ചി ഒരു കളി കിട്ടുമോ” എന്നാണ് താരത്തോട് ഒരു വ്യക്തി ചോദിച്ചത്. പക്ഷേ താരം മിണ്ടാതെ ഇരിക്കാൻ തയ്യാറായില്ല. മെസ്സഞ്ചറിലെ മെസ്സേജ് ഉൾപ്പടെ സ്ക്രീൻഷോട്ട് എടുത്തു, മെസ്സേജ് ചെയ്ത ആളെ മെൻഷൻ ചെയ്തു കൊണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.
എന്നിട്ട് ” സാക്ഷര കേരളത്തിലെ അയ്യോ പാവം സൽസ്വഭാവികൾ” എന്ന് ക്യാപ്ഷൻ നൽകി.

സിനിമയിലും സീരിയലിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് സാധിക വേണുഗോപാൽ. ടെലിവിഷൻ ഷോകളിലൂടെയും സീരിയലിലൂടെയുമാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ നായിക വേഷം ചെയ്തുകൊണ്ട് താരം വെള്ളിത്തിരയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പട്ട് സാരി ഉൾപ്പെടെ ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റാർ മാജിക് അടക്കമുള്ള പല റിയാലിറ്റി ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika