സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രികൾക്കും അഭിനേതാക്കൾക്കും ആരാധകരും ഫോളോവേഴ്സും ഉള്ളതു പോലെ തന്നെ മിനി സ്ക്രീൻ രംഗത്ത് കഴിവ് തെളിയിച്ചവർക്കും ഒരുപാട് ആരാധകരുണ്ട്. ടെലിവിഷൻ സീരിയൽ മേഖലയിലും റിയാലിറ്റി ഷോകളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് സജിത ബേട്ടി.
മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമ ലോകത്ത് എത്തിയെങ്കിലും ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചതാണ് കൂടുതൽ ജനപ്രിയമായത്. ഇതിനോടകം താരം സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളും നാല്പതിലധികം സീരിയലുകളിലും വേഷമിട്ടിരുന്നു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.
2012ൽ ആണ് താരം വിവാഹിതയാകുന്നത്. ശേഷവും സിനിമയിലും സീരിയലിലും ടെലിവിഷൻ പരിപാടികളിലും ഒക്കെയായി താരം സജീവമായിരുന്നു. 2012ൽ പുറത്തിറങ്ങിയ 2 കൺട്രീസ് എന്ന ചിത്രത്തിൽ ശ്രദ്ധയമായ വേഷം താരത്തിന് ചെയ്യാൻ സാധിക്കുകയും ചെയ്തു. ഒരുപാട് പ്രേക്ഷകപ്രീതിയും പിന്തുണയും മികച്ച ആരാധക അഭിപ്രായങ്ങളും നേടിക്കൊടുത്ത വേഷമായിരുന്നു അത്.
പല സീരിയലുകളിലും വില്ലത്തിയായി താരം തിളങ്ങിയിരുന്നു. അതിലൂടെ ഒരുപാട് ആരാധകരെ താരം നേടുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ആരാധകരെ അഭിനയ മികവിലൂടെയും സൗന്ദര്യത്തിലൂടെയും നേടുകയും നിലനിർത്തുകയും ചെയ്ത താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം ആവുകയും സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്.
വിവാഹത്തിനു ശേഷവും അഭിനയ മേഖലയിൽ സജീവമായിരുന്ന താരം കുറച്ചു സമയങ്ങളിലായി ഈ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഗർഭിണിയായിരുന്നു എന്നാണ് താരം അതിന് നൽകിയിരിക്കുന്ന വിശദീകരണം. ഇപ്പോൾ താരം ഒരു പെൺകുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു. ശേഷം താരത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇപ്പോൾ താരതിന്റെ പർദ്ദയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഒരു സമയത്ത് അതീവ ഗ്ലാമറസ് വേഷങ്ങളിൽ പോലും താരത്തെ കണ്ടിരുന്ന പ്രേക്ഷകർക്ക് ഇത് വലിയ ഒരു ഞെട്ടൽ തന്നെയാണ്. താരത്തിന്റെ ഇപ്പോഴത്തെ ചിത്രത്തിന് നിരവധി പോസിറ്റീവ് കമന്റുകളും വരുന്നുണ്ട്. ഈ വേഷത്തിൽ കണ്ടതിൽ സന്തോഷം ഉണ്ടെന്നും ഇനി ഇത് മതിയെന്നും ചിലർ രേഖപ്പെടുത്തി.