തമന്നയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ.
മലയാള സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ഒരുപാട് കലാകാരന്മാർ ഉണ്ട്. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും, ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ മറ്റു പല ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ സാധിച്ച ഇവർക്ക് മലയാളികളോടും ഏറെ പ്രിയമാണ്.
തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ മലയാളത്തിലെ ദത്തുപുത്രൻ അല്ലു അർജുൻ, ന്യൂ സെൻസേഷണൽ വിജയ് ദേവരകൊണ്ട, ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ റോക്കിങ് സ്റ്റാർ യഷ്, തുടങ്ങിയവരൊക്കെ ഈ ഗണത്തിൽ പെടും. കൂടാതെ ഒരുപാട് നടിമാരും മലയാളികളുടെ മനസ്സിൽ മുഖ്യസ്ഥാനം കണ്ടെത്തിയിട്ടുണ്ട്. അവരിലൊരാളാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായ തമന്ന.
തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലി ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ബോഡി മെയിന്റനൻസ് എന്നും കാത്തു സൂക്ഷിക്കുന്ന നടിയാണ് തമന്ന. അതിനുവേണ്ടി നല്ല വിധത്തിൽ വർക്ക്ഔട്ടും, ഡയറ്റും താരം ചെയ്യാറുണ്ട്. ആരെയും മോഹിപ്പിക്കുന്ന ശരീരസൗന്ദര്യം ആണ് താരതിന്റേത്. അതുകൊണ്ട് താരത്തിന് ആരാധകരും ഏറെയാണ്. പക്ഷേ ഇപ്പോൾ ഏറ്റവും അവസാനമായി പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം താരത്തിന്റെ ആരോഗ്യനില വഷളായി എന്നാണ്.
ഇതിന് പിന്നിലെ കാരണം ആണ് ആശ്ചര്യം. താര ത്തിന്റെ അമിത വർക്കൗട്ട് ആണ് ഇത്തരത്തിൽ ആരോഗ്യനില വഷളാകാൻ ഉള്ള കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ സമയം ശരീരത്തിന്റെ വർക്ക്ഔട്ടിന് വേണ്ടി ചെലവഴിച്ചതുകൊണ്ട് തന്നെയാണ് ആരോഗ്യനില അങ്ങനെ ആകാൻ കാരണമെന്ന് ആരാധകരും പറയുന്നുണ്ട്. പുതിയ വെബ് സീരീസ് അഭിനയിക്കുന്നതിന് ഇടയിലാണ് സംഭവം.
തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ സജീവമായി നിലകൊള്ളുന്ന താരം ഹിന്ദി സിനിമയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടി എന്നതിലുപരി ടിവി ഷോകളിലും, പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ പതിനഞ്ചാം വയസ്സിൽ 2005 ൽ ഒരു ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പരമോന്നത സിവിലിയൻ അവാർഡ് ആയ കലായിമാമണി, ഡോക്ടറേറ്റ് ബിരുദം അടക്കം ഒട്ടനവധി അംഗീകാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ്, SIIMA അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ താരത്തെ തേടിയെത്തിയിട്ടുണ്ട്.